കവന്‍ട്രി മലയാളി സ്പോര്‍ട്സ് ക്ലബ്ബിന്റെ നാലാമത് ഓള് യുകെ ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്ന 32 ടീമുകള്‍ 1204 പൗണ്ടിന്റെ ക്യാഷ് പ്രൈസിനായി പോരാടും. ഒക്ടോബര്‍ 15 നാണ് മത്സരങ്ങള്‍ നടക്കുന്നത്.
സമ്മാന തുക, ടീമുകളുടെ എണ്ണം, നിലവാരം, സംഘടനാ പാടവം എന്നീ കാര്യങ്ങള്‍ കൊണ്ട് CMSC യുടെ ടൂര്‍ണമെന്റ് യുകെയിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു. ഈ ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് അലൈഡ് ഫിനാന്‍സ് സര്‍വീസസ് സ്പോണ്സര് ചെയ്യുന്ന 501 പൗണ്ട് ക്യാഷ് പ്രൈസ് ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ഓര്‍ത്തോ ജോര്‍ജ് സ്പോണ്സര് ചെയ്യുന്ന 251 പൗണ്ടും മൂന്നാം സ്ഥാനക്കാര്‍ക്ക് കിച്ചന് ആന്‍ഡ് ബാത്ത് റൂം സ്പെഷ്യലിസ്റ്റസ് സ്പോണ്സര് ചെയ്യുന്ന 151 പൗണ്ടും നാലാം സ്ഥാനക്കാര്‍ക്ക് 101 പൗണ്ടും സമ്മാനമായി ലഭിക്കും. ഇവ കൂടാതെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്ന മറ്റു ടീമുകള്‍ക്ക് 50 പൗണ്ടിന്റെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കും.
റാഫിള്‍ നറുക്കെടുപ്പ് കഴി 250 പൗണ്ടിന്റെ സമ്മാനങ്ങള്‍ ലഭിക്കും. ഇത് സ്പോണ്സര് ചെയ്തിരിക്കുന്നത് ഓര്‍ത്തോ ജോര്‍ജ് ആണ്. കൃത്യം 9 മണിക്ക് പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ ആരംഭിക്കും. CMSCയുടെ ഫുഡ് സ്റ്റാള്‍ വഴി മിതമായ നിരക്കില്‍ ഭക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്.
അഡ്രസ്:
MOAT HOUSE LEISURE CENTRE
WINSTAN AVENUE
COVENTRY
CV21EA
click on malayalam character to switch languages