1 GBP = 106.83
breaking news

സ്വന്തം മകളെക്കുറിച്ചും ട്രംപ് മോശം പരാമര്‍ശം നടത്തി; ട്രംപിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ പുതിയ വെളിപ്പെടുത്തല്‍

സ്വന്തം മകളെക്കുറിച്ചും  ട്രംപ് മോശം പരാമര്‍ശം നടത്തി; ട്രംപിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ പുതിയ വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്ന ഡോണള്‍ഡ് ട്രംപിനെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. സ്വന്തം മകളെ കുറിച്ചും ട്രംപ് ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശം നടത്തിയിരുന്നതായാണ് വെളിപ്പെടുത്തല്‍ വന്നത്. രണ്ടു ദശകങ്ങള്‍ക്കിടയിലെ ട്രംപിന്റെ റേഡിയോ അഭിമുഖങ്ങള്‍ പരിശോധിച്ചശേഷം സിഎന്‍എന്‍ പുറത്തുവിട്ട ഭാഗങ്ങളിലാണ് മകള്‍ ഇവാന്‍ക ട്രംപിന്റെ ശരീരത്തെപ്പറ്റി ആവര്‍ത്തിച്ചുള്ള അനുചിത പരാമര്‍ശങ്ങള്‍ കണ്ടത്. മകള്‍ ഇവാന്‍ക മദാലസയാണെന്നാണ് ട്രംപ് പറയുന്നത്.

ഇന്നു ഹിലരി ക്ലിന്റണുമായുള്ള സംവാദത്തില്‍ നേരത്തെ പുറത്തു വന്ന സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ പരസ്യമായി മാപ്പു പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് പുതിയ ടേപ്പ് പുറത്തായത്. മകള്‍ ഒരു മദാലസയായ സ്ത്രീയാണെന്നും ഇവാന്‍ക തന്റെ മകളായിരുന്നില്ലെങ്കില്‍ ഉറപ്പായും താന്‍ അവളെ പ്രണയിക്കുമായിരുന്നെന്ന് ട്രംപ് പറയുന്നുണ്ട്. മിസ് യൂണിവേഴ്‌സ് മത്സരം നടക്കുന്ന വേളകളില്‍ പെണ്‍കുട്ടികളുടെ ഡ്രസിംഗ് റൂമില്‍ താന്‍ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നെന്നും പുറത്തുവന്ന പുതിയ ടേപ്പുകളില്‍ പറയുന്നുണ്ട്. പതിനാലാം വയസ്സിലാണ് താന്‍ ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ട്രംപ് പറയുന്നുണ്ട്.

വ്യാപക രോഷമുയര്‍ത്തിയ സ്ത്രീവിരുദ്ധ വിഡിയോക്കു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപ് മകളെക്കുറിച്ചും മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന റിപ്പോര്‍ട്ട് വരുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more