1 GBP = 106.56
breaking news

പ്രസ്റ്റണ്‍ പള്ളി കത്തീഡ്രലായി ഇന്ന് ഏറ്റെടുക്കും, പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ വൈകീട്ട് 6 മണിക്ക് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ …

പ്രസ്റ്റണ്‍ പള്ളി കത്തീഡ്രലായി ഇന്ന് ഏറ്റെടുക്കും, പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ വൈകീട്ട് 6 മണിക്ക് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ …

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രലായി ഉയര്‍ത്തപ്പെടുന്ന പ്രസ്റ്റണ്‍ സെന്റ്. അല്‍ഫോന്‍സാ പള്ളി ഏറ്റെടുക്കുന്ന ചടങ്ങും കത്തീഡ്രലായി പുനര്‍സമര്‍പ്പണവും ആഘോഷമായ സായാഹ്ന നമസ്‌കാര പ്രാര്‍ത്ഥനയും ഇന്ന് വൈകീട്ട് നടക്കും. ഇന്നലെ യുകെയിലെത്തി ചേര്‍ന്ന സീറോ മലബാര്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മീകത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. മറ്റു പിതാക്കന്മാരും നിരവധി വൈദികരും തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരാകും.

ഇന്ന് വൈകീട്ട് 6 മണിക്ക് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കി അവരെ ദേവാലയത്തിനുള്ളിലേക്ക് ആനയിക്കുന്നതോട് കൂടി ചടങ്ങുകള്‍ ആരംഭിക്കും. 6.10 ന് ഇത് വരെ ലങ്കാസ്റ്റര്‍ രൂപതയുടെ സ്വന്തമായിരുന്ന പ്രസ്റ്റണ്‍ സെന്റ് ഇഗ്നേഷ്യസ് പള്ളി, ‘ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത’യുടെ പള്ളിയായും കത്തീഡ്രലായും ഏറ്റെടുക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടക്കും. തുടര്‍ന്ന് രൂപതയുടെ സ്വര്‍ഗീയ മധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മയ്ക്കു ദേവാലയം സമര്‍പ്പിച്ചു പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.

6.30ന് സഭയുടെ യാമാപ്രാര്‍ത്ഥനയിലെ ഔദ്യോഗിക സന്ധ്യാനമസ്‌കാരമായ ‘റംശാ പ്രാര്‍ത്ഥന’ നടക്കും. ഇത് ഞായറാഴ്ച നടക്കുന്ന മെത്രാഭിഷേകത്തിന് രൂപത ഒന്നാകെ പ്രാര്‍ത്ഥിച്ചു ഒരുങ്ങുന്ന അവസരം കൂടിയാണ്. ‘റംശാ പ്രാര്‍ത്ഥന’ എന്നാണ് ഈ സായാഹ്ന നമസ്‌കാരം അറിയപ്പെടുന്നത്. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് കൊണ്ടുള്ള ആശിര്‍വ്വാദം നല്‍കപ്പെടും. 7.30 ന് സമാപന പ്രാര്‍ത്ഥനകളോടും ആശിര്‍വ്വാദത്തോടും കൂടെ കത്തീഡ്രല്‍ ഏറ്റെടുക്കല്‍ ചടങ്ങ് പൂര്‍ത്തിയാകും.

ഔദ്യോഗിക ശുശ്രൂഷകള്‍ക്ക് ശേഷം വെള്ളിയാഴ്ച രാത്രിയിലെന്നതു പോലെ ശനിയാഴ്ച രാത്രിയിലും ജാഗരപ്രാര്‍ത്ഥന ശുശ്രൂഷയും നടക്കും. ലോകത്തുള്ള എല്ലാ കത്തീഡ്രല്‍ ദേവാലയങ്ങളും കരുണയുടെ വിശുദ്ധ കവാടങ്ങളായി സഭ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സെന്റ് അല്‍ഫോന്‍സ ദേവാലയം പ്രസ്റ്റണ്‍ കത്തീഡ്രലായി ഉയര്‍ത്തപ്പെട്ട് ഉടനെ തന്നെ ‘കരുണയുടെ കവാട’മുള്ള ദേവാലയമായി പ്രഖ്യാപിക്കപ്പെടുന്നതും കരുണയുടെ വാതില്‍ തുറക്കപ്പെടുന്നതുമാണ്.

മെത്രാഭിഷേകത്തിന് തലേ ദിവസം നടക്കുന്ന ഈ സുപ്രധാന തിരുക്കര്‍മ്മങ്ങളില്‍ പങ്ക് ചേര്‍ന്ന് പ്രാര്‍ത്ഥിച്ചു ഒരുങ്ങാന്‍ ജനറല്‍ കണ്‍വീനര്‍ റവ. ഡോ. തോമസ് പാറയടിയും ജോ. കണ്‍വീനറും നിലവില്‍ പ്രസ്റ്റണ്‍ പള്ളി വികാരിയുമായ ഫാ. മാത്യു ചൂരപ്പൊയ്കയിലും എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്യുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more