1 GBP = 124.55
breaking news

ബേസിംഗ്സ്റ്റോക്കിൽ ഇന്ന് ബാഡ്മിന്റൺ ആവേശപ്പോരാട്ടം; 46 ടീമുകൾ മാറ്റുരയ്ക്കും

ബേസിംഗ്സ്റ്റോക്കിൽ ഇന്ന് ബാഡ്മിന്റൺ ആവേശപ്പോരാട്ടം; 46 ടീമുകൾ മാറ്റുരയ്ക്കും

ബേസിംഗ്സ്റ്റോക്ക്: കായികപ്രേമികൾക്ക് ആവേശം പകരാൻ ബേസിംഗ്സ്റ്റോക്ക് റോയൽസ് സീസൺ 3 ഇന്റർമീഡിയറ്റ് മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് (നവംബർ 14) നടക്കും. ബേസിംഗ്സ്റ്റോക്കിലെ എവറസ്റ്റ് കമ്മ്യൂണിറ്റി അക്കാദമിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് മത്സരം. 46 ടീമുകളിലായി 92 താരങ്ങൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ കിരീടത്തിനായുള്ള പോരാട്ടം ആവേശകരമാകുമെന്നാണ് പ്രതീക്ഷ.

രാവിലെ 8.30ന് നടക്കുന്ന ചടങ്ങിൽ ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ (BMCA) പ്രസിഡന്റ് സജു സ്റ്റീഫൻ, സെക്രട്ടറി ജേക്കബ് സഖറിയയ്ക്ക് ആദ്യ ഷട്ടിൽ സർവ് ചെയ്തുകൊണ്ട് ടൂർണമെന്റിന് ഔദ്യോഗിക തുടക്കം കുറിക്കും.

Screenshot

വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളുമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനക്കാർക്ക് 350 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 250 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 100 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും.

ബേസിംഗ്സ്റ്റോക്ക് ആൻഡ് ഡീൻ ബറോ കൗൺസിലർ അരുൺ മുമ്മലനേനി ടൂർണമെന്റിന്റെ സമാപനച്ചടങ്ങിലും സമ്മാനദാന ചടങ്ങിലും പങ്കെടുക്കും.

മത്സരത്തിനെത്തുന്ന താരങ്ങൾക്കും കാണികൾക്കുമായി ജസ്റ്റ് കിച്ചന്റെ നേതൃത്വത്തിൽ ഭക്ഷണ-പാനീയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചായ, സമൂസ, പഫ്സ് എന്നിവയ്ക്കൊപ്പം ബിരിയാണി, മാംഗോ ലസ്സി തുടങ്ങിയ വിഭവങ്ങളും ലഭ്യമാകും.

കായികമത്സരങ്ങൾക്കൊപ്പം കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനുള്ള ആഘോഷവേദിയായി ടൂർണമെന്റിനെ മാറ്റുകയാണ് ബേസിംഗ്സ്റ്റോക്ക് റോയൽസ് ക്ലബ്ബിന്റെ ലക്ഷ്യം. കൂടുതൽ കാണികൾ എത്തി താരങ്ങൾക്ക് പിന്തുണ നൽകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

വേദി: Everest Community Academy, Oxford Way, Sherborne St John, Basingstoke, RG24 9UP.

സമയം: നവംബർ 14, ശനിയാഴ്ച, രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more