1 GBP = 124.62
breaking news

ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ സിനിമയാക്കുന്നു; പ്രഖ്യാപനവുമായി തെലങ്കാന പിസിസി

ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ സിനിമയാക്കുന്നു; പ്രഖ്യാപനവുമായി തെലങ്കാന പിസിസി

ഡല്‍ഹി: സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ സിനിമയാക്കുന്നു. തെലങ്കാന പിസിസിയുടേതാണ് പ്രഖ്യാപനം. ടിപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. ജഗ്ഗ റെഡ്ഡിയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. സിനിമയുടെ പ്രാരംഭ നിര്‍മാണത്തിനായി രണ്ട് കോടി രൂപ സംഭാവന ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍നീക്കങ്ങള്‍ക്കായി 50 അംഗ കമ്മിറ്റി രൂപീകരിക്കുമെന്നും ജഗ്ഗ റെഡി പറഞ്ഞു. അഭിനേതാക്കളെയോ അണിയറ പ്രവര്‍ത്തകരേയോ തീരുമാനിച്ചിട്ടില്ല.

സോണിയ ജിയുടെ പുസ്തകം ഒരു സിനിമയായി നിര്‍മ്മിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. തെലുങ്ക്, ഹിന്ദി, മറ്റ് ഭാഷകളിലും ചിത്രം നിര്‍മ്മിക്കാനാണ് ഞങ്ങള്‍ ആലോചിക്കുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലും ഡല്‍ഹിയിലുമായി സിനിമ ചിത്രീകരിക്കാനാണ് പദ്ധതി – അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നേതാക്കളോട് ഇതിനായി ഫണ്ട് ക്രമീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. നിങ്ങള്‍ തിരഞ്ഞെടുപ്പുകള്‍ക്ക് പണം ചെലവഴിക്കുന്നില്ലേ? ഇതും സമാനമായ ഒരു ചെലവാണെന്ന് കരുതുക. നമുക്ക് ബജറ്റ് സമാഹരിച്ച് ഒരു നല്ല സംവിധായകനെ തിരഞ്ഞെടുക്കാം – അദ്ദേഹം പറഞ്ഞു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായാല്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിനായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയേയും ടിപിസിസി പ്രസിഡന്റ് മഹേഷ് കുമാര്‍ ഗൗഡിനേയും ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധിയുടെ ജീവിതത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും കൂടുതല്‍ ആഴത്തില്‍ മനസിലാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കുന്നതിനായി, ഓര്‍മക്കുറിപ്പിന്റെ കോപ്പികള്‍ ഓര്‍ഡര്‍ ചെയ്ത് അവര്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിര ഗാന്ധിയുടെ മരുമകള്‍, രാജീവ് ഗാന്ധിയുടെ ജീവിതപങ്കാളി, രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും മാതാവ് തുടങ്ങി സോണിയ ഗാന്ധിയുടെ ജീവിത്തിന്റെ വിവിധ ഘട്ടങ്ങളെ ചിത്രം ചിത്രീകരിക്കുമെന്നും ജഗ്ഗ റെഡ്ഡി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more