1 GBP = 124.62
breaking news

പണം കൊടുക്കുകയും, കടത്തിന് ഗ്യാരണ്ടി നിൽക്കുകയും ചെയ്യുന്ന സ്ഥാപനമാണ്, കണക്കുകളിൽ സുതാര്യത നിർബന്ധം; കിഫ്‌ബിക്കെതിരെ ഹൈക്കോടതി

പണം കൊടുക്കുകയും, കടത്തിന് ഗ്യാരണ്ടി നിൽക്കുകയും ചെയ്യുന്ന സ്ഥാപനമാണ്, കണക്കുകളിൽ സുതാര്യത നിർബന്ധം; കിഫ്‌ബിക്കെതിരെ ഹൈക്കോടതി


കൊച്ചി: സർക്കാർ പണം കൊടുക്കുകയും, കടത്തിന് ഗ്യാരണ്ടി നിൽക്കുകയും ചെയ്യുന്ന സ്ഥാപനമാണ് കീഫ്ബിയെന്ന് കേരള ഹൈക്കോടതി. അതുകൊണ്ട് കണക്കുകളിൽ സുതാര്യത നിർബന്ധമാണ്. CAG ഓഡിറ്റിനോടുള്ള KIIFB-യുടെ പ്രതികരണം അംഗീകരിക്കാൻ പറ്റില്ല. ഓഡിറ്റ് ഏൽപ്പിക്കില്ല എന്ന മുൻ സർക്കാരിന്റെ പഴയ തീരുമാനം ആശങ്കാജനകമാണ്. കിഫിബിയുടെ പൂർണ ഓഡിറ്റ്‌ ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.

സംസ്ഥാന സർക്കാർ നിയോഗിച്ച സുധാ പിള്ള അധ്യക്ഷയായ വിദഗ്ധ സമിതി കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അവലോകന റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചിരുന്നു. കിഫ്ബിയുടെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (CAG) നേതൃത്വത്തിൽ സമ്പൂർണ്ണ ഓഡിറ്റ് നടത്തണമെന്ന് സമിതി ശുപാർശ ചെയ്തു.

കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിന്റെ പൊതുകടമായി കേന്ദ്രം കണക്കാക്കുന്നതിനാൽ, ഇനി വിപണിയിൽ നിന്ന് വായ്പയെടുക്കുന്നതും പുതിയ പദ്ധതികൾക്ക് പണം അനുവദിക്കുന്നതും നിർത്തലാക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.കിഫ്ബിയുടെ 2025-26 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ ചില സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി സമാഹരിച്ച ഫണ്ടിൽ നിന്ന് 100 കോടിയിലധികം രൂപ ‘എന്റെ കേരളം’, ‘സി.എം. വിത്ത് മി’ തുടങ്ങിയ സർക്കാർ പി.ആർ (PR) പരിപാടികൾക്കായി ചെലവഴിച്ചതായി ഓഡിറ്റിൽ കണ്ടെത്തി.

2024-25 വർഷത്തെ കണക്കുകളിലും ടെൻഡർ വിളിക്കാതെ ഏജൻസികൾക്ക് 30.83 കോടി രൂപ നൽകിയത് ഓഡിറ്റർമാർ ചോദ്യം ചെയ്തിരുന്നു. കിഫ്ബിയുടെ വായ്പകളും കണക്കുകളും സംബന്ധിച്ച് സി.എ.ജി-യും വലിയ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.2024-25 വർഷത്തെ ബജറ്റിന് പുറത്തുള്ള കടമെടുപ്പുകളിൽ (കിഫ്ബി, കെ.എസ്.എസ്.പി.എൽ എന്നിവയുടേത്) 12,669 കോടി രൂപയുടെ വ്യത്യാസമുള്ളതായി സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു

കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാൽ അതിന്റെ വായ്പകൾ സംസ്ഥാനത്തിന്റെ ഏകീകൃത നിധിയിൽ നിന്നാണ് തിരിച്ചടയ്ക്കുന്നത്. അതിനാൽ ഇവ സംസ്ഥാനത്തിന്റെ കടമായി തന്നെ കണക്കാക്കണമെന്ന് സി.എ.ജി വ്യക്തമാക്കിയിട്ടുണ്ട്.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വെച്ച ധവളപത്രത്തിൽ കിഫ്ബി ഇടപാടുകളിൽ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്ന് ശുപാർശ ചെയ്തിരുന്നു.

മസാല ബോണ്ട് ചെലവുകൾ, കൺസൾട്ടൻസി ഫീസുകൾ, ഭൂമി ഏറ്റെടുക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2021 ജനുവരിയിൽ കിഫ്ബിക്കെതിരായ സി.എ.ജി പരാമർശങ്ങൾ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (PAC) പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ അന്നത്തെ നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും സി.എ.ജി റിപ്പോർട്ടുകൾ തള്ളിക്കളയാൻ നിയമസഭയ്ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more