1 GBP = 124.62
breaking news

ഭരണഘടനയും നിയമങ്ങളും അനുസരിക്കണം’: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഐഒഎയ്ക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി

ഭരണഘടനയും നിയമങ്ങളും അനുസരിക്കണം’: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഐഒഎയ്ക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി

ഡല്‍ഹി: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. ഭരണഘടനയും നിയമങ്ങളും അനുസരിക്കണമെന്നും ഒളിമ്പിക് ചാര്‍ട്ടറിന് അനുസരിച്ചാകണം തിരഞ്ഞെടുപ്പെന്നാണ് നിര്‍ദേശം. ഉയര്‍ന്ന പരാതികളില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിരാശ രേഖപ്പെടുത്തി.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ അസംബ്ലിയിലേക്ക് നടന്ന സ്പോര്‍ട്ട്‌പേഴ്സണ്‍ ഓഫ് മെറിറ്റ് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് പിടി ഉഷ ഐഒസിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് മറുപടിയെത്തിയത്. ഒളിമ്പിക് ചാര്‍ട്ടര്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടും, ബാഹ്യമായ ഇടപെടലുകള്‍ ഇല്ലാതെയും, തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും നീതിയുക്തവുമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോട് ഐഒസി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനെതിരെ ഉയര്‍ന്ന പരാതികളില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിരാശ രേഖപ്പെടുത്തി. ഭരണഘടനയും നിയമവും അനുസരിക്കണമെന്ന് ഐഒസിയുടെ മുന്നറിയിപ്പ്.

തിരഞ്ഞെടുപ്പില്‍ വ്യാപകമായി പെരുമാറ്റ ചട്ട ലംഘനം ഉണ്ടായെന്നും തന്നെ ഭരണസമിതിയില്‍ നിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടക്കുന്നതായും പി ടി ഉഷ ആരോപിച്ചിരുന്നു. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് ഐഒഎ അധ്യക്ഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇടപെടല്‍ തേടിയത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഭരണസമിതിയിലേക്ക് മത്സരിക്കാന്‍ ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യ പി ടി ഉഷയെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

അതിനിടെ, ആഭ്യന്തര തര്‍ക്കങ്ങള്‍ മൂലം ഫെഡറേഷനെ ഡീബാര്‍ ചെയ്യണമെന്ന് വൈസ് പ്രസിഡന്റ് അജിത് കക്കര്‍ ഐഒഎ ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more