1 GBP = 124.34
breaking news

അറ്റ്ലാന്റിക് സമുദ്രത്തിൽ ക്രൂയിസ് കപ്പലിൽ നിന്ന് കടലിൽ വീണ 72കാരിയായ ബ്രിട്ടീഷ് വനിതയെ കാണാതായി; തിരച്ചിൽ തുടരുന്നു

അറ്റ്ലാന്റിക് സമുദ്രത്തിൽ ക്രൂയിസ് കപ്പലിൽ നിന്ന് കടലിൽ വീണ 72കാരിയായ ബ്രിട്ടീഷ് വനിതയെ കാണാതായി; തിരച്ചിൽ തുടരുന്നു

അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ക്രൂയിസ് കപ്പലിൽ നിന്ന് കടലിൽ വീണതായി സംശയിക്കുന്ന 72 വയസ്സുകാരിയായ ബ്രിട്ടീഷ് വനിതയെ കാണാതായി. സ്പെയിനിലെ മലാഗയിൽ നിന്ന് കരീബിയൻ ദ്വീപുകളിലേക്ക് യാത്ര ചെയ്യുകയായിരുന്ന ടുയിയുടെ (TUI) ഉടമസ്ഥതയിലുള്ള മറെല്ല വോയേജർ (Marella Voyager) കപ്പലിലാണ് സംഭവം.

തിങ്കളാഴ്ച വൈകുന്നേരമാണ് ഇവരെ അവസാനമായി കണ്ടത്. ചൊവ്വാഴ്ച രാത്രി ക്യാബിൻ സ്റ്റീവാർഡ് ഇവരുടെ കിടക്ക ഉപയോഗിച്ചിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കപ്പലിലുടനീളം പരിശോധനയും യാത്രക്കാരുടെ എണ്ണമെടുപ്പും നടത്തി. എന്നാൽ വനിതയെ കണ്ടെത്താനായില്ല.

സംഭവസമയത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ ശക്തമായ കൊടുങ്കാറ്റും പ്രക്ഷുബ്ധമായ കാലാവസ്ഥയുമുണ്ടായിരുന്നെങ്കിലും കാലാവസ്ഥയാണ് തിരോധാനത്തിന് കാരണമെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ടുയി അറിയിച്ചു.

കപ്പൽ ഇതിനോടകം സംഭവസ്ഥലത്തുനിന്ന് ഏകദേശം 550 മൈൽ അകന്നതിനാൽ തിരികെ പോകാൻ കഴിയാത്ത സാഹചര്യമാണ്. അമേരിക്കൻ കോസ്റ്റ് ഗാർഡ് സമീപത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കപ്പലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.

ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം (Foreign Office) കാണാതായ വനിതയുടെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുന്നുണ്ടെന്നും ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അറിയിച്ചു. വനിതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more