യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള; മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ പൂർത്തിയായി, അവസാനവട്ട ഒരുക്കങ്ങളുമായി സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി, സംഘാടക സമിതി രൂപീകരിച്ചു
Oct 15, 2026
സുജു ജോസഫ്, പിആർഒ
സാലിസ്ബറി: പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 17 ശനിയാഴ്ച്ച സാലിസ്ബറിയിൽ നടക്കും. ഒക്ടോബർ 12ന് മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയായതോടെ ഇക്കുറിയും തീ പാറുന്ന മത്സരാവേശങ്ങൾക്കാകും സാലിസ്ബറി വേദിയാകുക. റീജിയണിലെ 480 മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന കലാമേളയ്ക്കായുള്ള അവസാനവട്ട ഒരുക്കങ്ങളുമായാണ് റീജിയണൽ കമ്മിറ്റി. കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു.
റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ് ചെയർമാനായുള്ള സംഘാടക സമിതിയുടെ രക്ഷാധികാരികളായി ഡോ ബിജു പെരിങ്ങത്തറ, സജീഷ് ടോം, ടിറ്റോ തോമസ് എന്നിവരും ഇവന്റ് കോർഡിനേറ്റർമാരായി റെയ്മോൾ നിധിരി, രാജേഷ് രാജ് എന്നിവരും പ്രവർത്തിക്കും. വൈസ് ചെയർമാൻമാരായി സുജു ജോസഫ്, ബിജോയ് പി വർഗ്ഗീസ് എന്നിവരും ജോബി തോമസ് ജനറൽ കൺവീനറായും ബേബി വർഗീസ് ആലുങ്കൽ ഫിനാൻസ് കൺട്രോളറായും പ്രവർത്തിക്കുന്ന സമിതിയുടെ പൂർണ്ണ വിവരങ്ങൾ താഴെ:
ഓഫീസ് മാനേജ്മെന്റ്: സുജു ജോസഫ്, ഡോ.ബിജു പെരിങ്ങത്തറ, കുര്യൻ ഫിലിപ്പ്, രാകേഷ് അലക്സ്
സ്റ്റേജ് കോർഡിനേറ്റേഴ്സ്: ബിജോയ് പി വർഗ്ഗീസ്, ദേവലാൽ സഹദേവൻ
സ്റ്റേജ് മാനേജ്മെന്റ്: മുഹമ്മദ് ഇർഷാദ്, ഡിനു ഡൊമിനിക്, സുമിത് മോഹൻ, കുര്യാച്ചൻ സെബാസ്റ്റിയൻ, സിൽവി ജോസ്, ജയ്വിൻ ജോർജ്ജ്, സോനാ ജോസ്, രശ്മി സുമിത്, ജോസ് സേവ്യർ, ബെന്നി അഗസ്റ്റിൻ, അശ്വതി രാഘവൻ, ബിജോ തോമസ്, സോജ് ജയപ്രകാശ്, ശാലിനി കുര്യൻ
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ. രചനകൾ അയക്കേണ്ട അവസാന ദിവസം ഒക്ടോബർ 25, ഞായർ. /
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല. /
click on malayalam character to switch languages