1 GBP = 125.83
breaking news

ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണം; കേസെടുത്ത് പൊലീസ്

വടകര മന്ദരത്തൂര്‍ സ്വദേശിനിയായ നാല്‍പ്പത്തിയൊമ്പതുകാരി തങ്കമണി ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് മരിച്ചത്. ഈ മാസം അഞ്ചിനാണ് ഗര്‍ഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി തങ്കമണിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എട്ടിന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി തൊട്ടടുത്ത ദിവസം വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍, അന്ന് രാത്രിയോടെ തങ്കമണിക്ക് കടുത്ത ബ്ലീഡിംഗും, ഛര്‍ദ്ദിയും, വയറിളക്കവും അനുഭവപ്പെട്ടു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പത്താം തീയതി വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും അടിയന്തരമായി രണ്ടാമതൊരു ശസ്ത്രക്രിയയ്ക്ക് കൂടി വിധേയയാക്കുകയും ചെയ്തിരുന്നു. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മെഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more