1 GBP = 125.83
breaking news

മനസില്‍ ഉദ്ദേശിച്ചതല്ല പുറത്തുവന്നത്’; സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഡോ. പി സരിന്‍

മനസില്‍ ഉദ്ദേശിച്ചതല്ല പുറത്തുവന്നത്’; സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഡോ. പി സരിന്‍

ഡല്‍ഹി: സിജെപി ആര്‍എസ്എസ് പദ്ധതിയാണെന്ന പരാമര്‍ശത്തില്‍ പരസ്യമായി ക്ഷമ പറഞ്ഞ് സിപിഐഎം നേതാവ് ഡോ. പി സരിന്‍. മനസിലുദ്ദേശിച്ചതല്ല പുറത്തുവന്നതെന്നും സംഭവിച്ചത് നാക്കുപിഴയെന്നുമാണ് വിശദീകരണം. ഇന്നലെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലായിരുന്നു സരിന്‍ സിജെപിയെ സംശയ മുനയില്‍ നിര്‍ത്തി സംസാരിച്ചത്.

സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി സിജെപിയും ഇന്ന് അവിടെ മാര്‍ച്ചില്‍ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവയ്ക്കുന്നതിനിടെ തനിക്ക് പിഴവ് സംഭവിച്ചെന്നാണ് സരിന്റെ വിശദീകരണം. സിജെപി എന്നത് ലോകമാകെ ശ്രദ്ധിക്കുന്ന ഒരു യുവജന പ്രസ്ഥാനമാണ്. അതിനെ പറ്റി തീര്‍ത്തും നിരുത്തരവാദപരമായ നിലയില്‍ ഒരു രാഷ്ട്രീയപ്രസ്താവന നടത്തിയതിലെ അനൗചിത്യം ഈ വൈകിയ വേളയില്‍ തിരിച്ചറിയുന്നുവെന്നും സരിന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഡോ. പി സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഇന്ന് ഡല്‍ഹിയിലെ സമരമുഖത്ത് നിന്നുകൊണ്ട് ചാനലുകളോട് പ്രതികരിക്കുമ്പോള്‍ CJPയെ കുറിച്ച് പറഞ്ഞ അഭിപ്രായം എന്റെ പാര്‍ടിയുടേതല്ല എന്നും, അത് എന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വാക്ക് പിഴവാണെന്നും ആദ്യമേ ഏറ്റു പറയട്ടെ.
എന്റെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലര്‍ത്തുന്ന ഒരു പ്രസ്താവനയല്ല എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി CJPയും ഇന്ന് അവിടെ മാര്‍ച്ചില്‍ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ചു പോകുക മാത്രമായിരുന്നു ഉദ്ദേശം.

‘CJP ആര്‍എസ്എസിന്റെ പദ്ധതിയാണ്’ എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാന്‍ കഴിയുന്ന ഒരവസരം സിജെപി ആയിത്തന്നെ ഉണ്ടാക്കി കൊടുക്കരുത് എന്ന് പറയാന്‍ മാത്രമാണ് ഉദ്ദേശിച്ചത്. എന്നാല്‍, ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞത്.
അച്ചടക്കമുള്ള ഒരു പാര്‍ടി അംഗം എന്ന നിലയില്‍ ഇത് എന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് ആണെന് മനസ്സിലാക്കുന്നു. അതില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നു.
സിജെപി എന്നത് ലോകമാകെ ശ്രദ്ധിക്കുന്ന ഒരു യുവജന പ്രസ്ഥാനമാണ്. അതിനെ പറ്റി തീര്‍ത്തും നിരുത്തരവാദപരമായ നിലയില്‍ ഒരു രാഷ്ട്രീയപ്രസ്താവന നടത്തിയതിലെ അനൗചിത്യം ഈ വൈകിയ വേളയില്‍ തിരിച്ചറിയുന്നു.
രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ പോരാടുന്ന മുഴുവന്‍ സമരസഖാക്കള്‍ക്കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more