1 GBP = 127.84
breaking news

മലപ്പുറം ജില്ലക്കാർക്ക് റെയിൽവേയുടെ സന്തോഷ വാർത്ത, സുപ്രധാനമായ തീരുമാനം ഉടൻ ?; വേണാട് എക്സ്ര്പസ് നിലമ്പൂർ വരെ നീട്ടാൻ സാധ്യത

മലപ്പുറം ജില്ലക്കാർക്ക് റെയിൽവേയുടെ സന്തോഷ വാർത്ത, സുപ്രധാനമായ തീരുമാനം ഉടൻ ?; വേണാട് എക്സ്ര്പസ് നിലമ്പൂർ വരെ നീട്ടാൻ സാധ്യത

മലപ്പുറം: വേണാട് എക്‌സ്‌പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന മലപ്പുറം ജില്ലയിലെ മലയോരവാസികളുടെ ദീർഘകാല ആവശ്യം ഇന്ത്യൻ റെയിൽവേ പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ. ഷൊര്‍ണൂരില്‍ മണിക്കൂറുകളോളം കാത്തുകിടക്കുന്ന വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നതോടെ മലപ്പുറം ജില്ലയിലെ മലയോര മേഖലയിലെ യാത്രാദുരിതത്തിന് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷ. നിലവില്‍ ഉച്ചയ്ക്ക് 12 മണിയോടെ ഷൊര്‍ണൂരിലെത്തുന്ന ട്രെയിന്‍ വൈകിട്ട് 3 മണിയോടെയാണ് തിരുവനന്തപുരത്തേക്ക് മടങ്ങുന്നത്. ഈ ഇടവേള പ്രയോജനപ്പെടുത്തി നിലമ്പൂരിലേക്ക് സര്‍വീസ് നടത്താനാണ് റെയില്‍വേയുടെ നീക്കം. രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 3 മണിക്കും ഇടയില്‍ നിലമ്പൂര്‍ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സൗകര്യം കുറവായതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്

വേണാട് നിലമ്പൂരിലേക്ക് എത്തിയാല്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും വ്യാപാരികള്‍ക്കും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് ഇത് പ്രയോജനപ്പെടും. 22 കോച്ചുകളുള്ള വേണാട് എക്സ്പ്രസിനെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ പ്ലാറ്റ്ഫോം സൗകര്യമില്ലാത്തതാണ് സര്‍വീസ് നീട്ടുന്നതിലെ പ്രധാന തടസ്സങ്ങളിലൊന്ന്. എന്നാല്‍ മേലാറ്റൂര്‍ സ്റ്റേഷനില്‍ 24 കോച്ചുകള്‍ നിര്‍ത്താന്‍ കഴിയുന്ന പ്ലാറ്റ്ഫോം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത മാസം ക്രോസിങ് സ്റ്റേഷന്‍ കൂടി കമ്മീഷന്‍ ചെയ്യുന്നതോടെ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാകുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. ഇതിനൊപ്പം ചെറുകര സ്റ്റേഷനില്‍ കോട്ടയം എക്സ്പ്രസിനും നിലമ്പൂര്‍ഷൊര്‍ണൂര്‍ മെമുവിനും സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടികളും ഉണ്ടാകും.

പട്ടിക്കാട് സ്റ്റേഷനിലെ വെയിറ്റിങ് ഹാള്‍ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നഷ്ടം ചൂണ്ടിക്കാട്ടി നേരത്തെ നിര്‍ത്തിവച്ച പാഴ്സല്‍ സര്‍വീസ് പുനരാരംഭിക്കുന്നതും റെയില്‍വേ പരിഗണിക്കും. രാജറാണി എക്സ്പ്രസിലെ തിരക്ക് കുറയ്ക്കാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിലും തുടര്‍നടപടികള്‍ സ്വീകരിക്കും. വേണാട് നീട്ടുന്നതോടെ നിലമ്പൂര്‍ പാതയില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കുള്ള സാധ്യതയും തുറക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more