1 GBP = 127.90
breaking news

യുക്മ സാംസ്കാരിക വേദി ‘സൃഷ്‌ടിലയ 2026’ സാഹിത്യപുരസ്‌കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ.

യുക്മ സാംസ്കാരിക വേദി ‘സൃഷ്‌ടിലയ 2026’ സാഹിത്യപുരസ്‌കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ.

അഡ്വ. ജാക്‌സൺ തോമസ് (ജനറൽ കൺവീനർ, സാംസ്‌കാരിക വേദി)

യുകെയിലെ മലയാളികളുടെ ജന്മസിദ്ധമായ സർഗാത്മക കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യുക്മ സാംസ്കാരിക വേദി “സൃഷ്ടിലയ2026” എന്ന പേരിൽ സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്.

യുകെയിലെ മലയാളികളുടെ സാഹിത്യാഭിരുചിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുക്മ സാംസ്‌കാരിക വേദി സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുകെ മലയാളികൾക്കിടയിലെ സാഹിത്യ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു മികച്ച വേദിയായിരിക്കും “സൃഷ്ടിലയ 2026”.

മത്സര ഇനങ്ങൾ: –

ഉപന്യാസം വിഷയങ്ങൾ: 

സബ് ജൂണിയേഴ്സ് – സമയത്തിന്റെ വില 

ജൂണിയേഴ്‌സ് – 

ലഹരിയും യുവതലമുറയും 

സീനിയേഴ്‌സ് – 

യുദ്ധവും സമാധാനവും.

കവിത രചന പ്രമേയങ്ങൾ: 

സബ് ജൂണിയേഴ്‌സ് – അമ്മ 

ജൂണിയേഴ്‌സ് – ഭൂമിയുടെ കണ്ണുനീർ 

സീനിയേഴ്‌സ് – 

പ്രവാസവും ബന്ധങ്ങളും.

ചെറുകഥക്ക് പ്രത്യേക പ്രമേയമില്ല. സ്വന്തം ഭാവനക്ക് അനുസൃതമായി കഥാരചന നടത്താവുന്നതാണ്.

SUB-JUNIORS –

Above 8- 12 years and below

1/9/2014 – 31/08/2018 Both dates inclusive.

JUNIORS –

Above 12-17 years and below

1/9/2009 – 31/08/2014 Both dates inclusive.

SENIORS – 

Above 17 years

31/8/2009 Including and any date before.

🏆 സമ്മാനങ്ങൾ

ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നതാണ്.

രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 25. രചനകൾ അയക്കുന്നവർ അതോടൊപ്പം രചയിതാവിൻ്റെ പേര്, പ്രായം, മൊബൈൽ നമ്പർ ഉൾപ്പടെയുള്ള കോൺടാക്ട് ഡീറ്റയിൽസ് എന്നിവകൂടി അയക്കേണ്ടതാണ്.

നിങ്ങളുടെ രചനകൾ താഴെ നൽകിയിരിക്കുന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കുക. 

secretary.ukma@gmail.com 

✅ രജിസ്ട്രേഷൻ ആവശ്യമില്ല

✅ രജിസ്ട്രേഷൻ ഫീസ് ഇല്ല

വിജയികൾക്കുള്ള സമ്മാനങ്ങൾ നവംബർ 7-ന് നടക്കുന്ന യുക്മ നാഷണൽ കലാമേള വേദിയിൽ വെച്ച് വിതരണം ചെയ്യുന്നതാണ്.

നിങ്ങളുടെ ഉള്ളിലെ പ്രതിഭയെ കണ്ടെത്തൂ…

✍️ നിങ്ങളുടെ സർഗാത്മകതയ്ക്ക് ചിറകേകൂ…

“സൃഷ്ടിലയ 2026”ലേക്ക് സ്വാഗതം!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more