യുക്മ വെയിൽസ് റീജിയണൽ അപ്റ്റസ് ലീഗൽ കലാമേള ഒക്ടോബർ 10ന്; ചീഫ് ഗസ്റ്റായി ഷീജോ വർഗ്ഗീസ്, ഉൽഘാടനം പീറ്റർ താണോലിലും മേയർ കൗൺസിലർ ലോറ റോച്ചെഫോർട്ടും, സമാപന സമ്മേളനത്തിൽ സണ്ണിമോൻ മത്തായിയും റെയ്മോൾ നിധിരിയും മുഖ്യാതിഥികൾ.
Oct 09, 2026
ബെന്നി അഗസ്റ്റിൻ, യുക്മ ദേശീയ കമ്മിറ്റി അംഗം
പെനാർത്ത് (കാർഡിഫ്): യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയ്ക്ക് കൂടുതൽ നിറവും ആവേശവും പകരാൻ യുക്മ വെയിൽസ് റീജിയണൽ അപ്റ്റസ് ലീഗൽ കലാമേള 2026, ഒക്ടോബർ 10ന് പെനാർത്തിൽ രാവിലെ 9 മണി മുതൽ ഉച്ചകഴിഞ് 5 മണി വരെ നടക്കും. പെനാർത്തിലെ St Cyres School ആണ് കലാമേളയ്ക്ക് വേദിയാകുന്നത്. ഉത്ഘടനവേളയിൽ മുഖ്യാഥിതിയായി വരുന്നത് യുക്മ നാഷണൽ ട്രഷറർ ശ്രീ ഷീജോ വര്ഗീസ്, ഉത്ഘടകരായി വരുന്നത് അഥിതികളായ പെനാർത്ത് ടൗൺ കൗൺസിൽ മേയർ കൗൺസിലർ ലോറ റോച്ചെഫോട്, ബാരി ടൌൺ കൗൺസിൽ മേയർ കൗൺസിലർ ഷാൻ തോമസ്, നാഷണൽ ജോയിന്റ് ട്രഷറർ പീറ്റർ താണോലി എന്നിവരും മറ്റ് അതിഥികളായി വരുന്നത് യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിമാരായ ശ്രീ സണ്ണിമോൻ മത്തായി, ശ്രീമതി റെയ്മോൾ നിധിരി, വെയിൽസ് റീജിയണൽ പ്രസിഡന്റ് ജോഷി തോമസ് എന്നിവരാണ്.
വെയിൽസ് റീജിയണൽ കലാമേളയുടെ ടൈറ്റിൽ സ്പോൺസർ അപ്റ്റസ് ലീഗൽ ആണ്. കലാമേളയുടെ നടത്തിപ്പിനായി റീജിയണൽ പ്രസിഡന്റ് ശ്രീ. ജോഷി തോമസിന്റെ അധ്യക്ഷതയിൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. മറ്റ് കലാമേള കമ്മിറ്റി അംഗങ്ങൾ യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ, റീജിയണൽ സെക്രട്ടറി ഷൈലി തോമസ്, ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, കലാമേള കോർഡിനേറ്റർ ജോബി മാത്യു, സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി, പി ആർ ഓ റിയോ ജോണി, ബെർളി മാളിയേക്കൽ, ലിജു ജേക്കബ് കലാമേളക്ക് ആതിഥേയത്വം വഹിക്കുന്നത് ശ്രീ. ബിജു പോൾ പ്രസിഡന്റ് ആയുള്ള കാർഡിഫ് മലയാളി അസോസിയേഷൻ (സി എം എ) ആണ്. മത്സരാർത്ഥികൾക്ക് വേണ്ടിയുള്ള രെജിസ്ട്രേഷൻ പൂർത്തിയായതായി കലാമേള കോഓർഡിനേറ്റർ ജോബി മാത്യു അറിയിച്ചു.
കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകർന്നുനൽകുകയും, വെയിൽസിലെ വിവിധ മലയാളി അസോസിയേഷനുകളിലെ കലാപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കലാമേള സംഘടിപ്പിക്കുന്നത്.
വെയിൽസിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരും കലാമേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കും. നൃത്തം, ലളിതഗാനം, നാടൻപാട്ടുകൾ, പ്രസംഗം, സംഘനൃത്തം, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, മറ്റ് കേരളീയ കലാരൂപങ്ങൾ തുടങ്ങി വിവിധ കലാ ഇനങ്ങളിൽ മത്സരങ്ങളും അവതരണങ്ങളും അരങ്ങേറും.
വെയിൽസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി കുടുംബങ്ങളുടെയും കലാസ്നേഹികളുടെയും സാന്നിധ്യം കലാമേളയെ കൂടുതൽ ശ്രദ്ധേയമാക്കും. നോർത്ത് വെയ്ൽസും സൗത്ത് വെയ്ൽസും ഒരുമിക്കുന്ന ഒരു സുവർണ്ണ അവസരം. കലാകാരന്മാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വിവിധ മലയാളി സംഘടനകളെ ഒരേ വേദിയിൽ അണിനിരത്തി സൗഹൃദവും ഐക്യവും ശക്തിപ്പെടുത്താനും കലാമേള സഹായകമാകും. വെയിൽസ് റീജിയണിലെ അംഗ അസ്സോസിയേഷനുകൾ കാർഡിഫ് മലയാളി അസോസിയേഷൻ, ന്യൂപോർട് കേരള കമ്മ്യൂണിറ്റി, മെർത്ഥർ മലയാളി കൾച്ചറൽ അസോസിയേഷൻ, മലയാളി വെൽഫെയർ അസോസിയേഷൻ ബാരി, ബ്രിഡ്ജെണ്ട് മലയാളി അസോസിയേഷൻ, അബർഗ്ഗവനി മേഖല മലയാളി അസോസിയേഷൻ, അബേറിസ്വിത് മലയാളി അസോസിയേഷൻ, ലാൻഡ്ഡ്നോ മലയാളി അസോസിയേഷൻ, സ്വാൻസി മലയാളി അസോസിയേഷൻ, വെസ്റ്റ് വെയിൽസ് മലയാളി അസോസിയേഷൻ എന്നിവരാണ്.
യുക്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ മലയാളി സമൂഹത്തിന്റെ കലാ-സാംസ്കാരികവും തലമുറകളെ ബന്ധിപ്പിക്കുന്നതുമായ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ യുകെയുടെ വിവിധ സ്ഥലങ്ങളിൽ വിവിധ റീജിയനുകളിൽ സംഘടിപ്പിക്കുന്നത്.
വേദി: St Cyres School, Sully Road, Penarth, CF64 2XP തീയതി: 10 ഒക്ടോബർ 2026, രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ. സംഘാടിപ്പിക്കുന്നത്: യുക്മ വെയിൽസ് റീജിയണൽ കമ്മിറ്റി.
വെയിൽസിലെ മലയാളി സമൂഹത്തിന് ഒരുമയുടെയും കലാസ്നേഹത്തിന്റെയും ഉത്സവമായി മാറുന്ന റീജിയണൽ കലാമേള 2026-നെ വിജയിപ്പിക്കാൻ എല്ലാ മലയാളി കുടുംബങ്ങളുടെയും സഹകരണവും സാന്നിധ്യവും സംഘാടകരായ യുക്മ വെയിൽസ് റീജിയൻ അഭ്യർത്ഥിച്ചു. ഈ വർഷത്തെ യുക്മ വെയിൽസ് റീജിയൻ കലാമേളക്ക് സാമ്പത്തിക സഹായം തന്നിരിക്കുന്നത് ടൈറ്റിൽ സ്പോൺസർ ആയ അപ്റ്റസ് ലീഗൽ, മറ്റ് സ്പോൺസർമാരായ ബെല്ലവിസ്റ്റ ഗ്രൂപ്പ്, ചിക്കിങ്സ് ന്യൂപോർട്, ജിയാ ട്രാവൽ & ഹോളിഡേയ്സ്, എൽ ടി സി ഗ്ലോബൽ ലിവർപൂൾ , മല്ലു ഷോപ്പ് കാർഡിഫ്, ഗ്രാബി ബ്രിഡ്ജ്ണ്ട് എന്നിവരാണ്.
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല. /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages