കലാപ്രതിഭകളേ, ഇനി വൈകേണ്ട; യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയൺ കലാമേളയുടെ രജിസ്ട്രേഷൻ നാളെ സെപ്റ്റംബർ 26-ന് അവസാനിക്കും….
Sep 25, 2026
അനിൽ ഹരി
(പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്)
ലിവർപൂൾ: നോർത്ത് വെസ്റ്റ് റീജിയണിലെ മലയാളി കലാപ്രതിഭകൾ ഒരേ വേദിയിൽ മാറ്റുരയ്ക്കുന്ന ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 3 ശനിയാഴ്ച ലിവർപൂളിൽ അരങ്ങേറും. കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ സജീവമായി പുരോഗമിക്കുന്നതിനിടെ മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ നാളെ സെപ്റ്റംബർ 26 ശനിയാഴ്ച രാത്രി 12 മണിക്ക് അവസാനിക്കും. രജിസ്ട്രേഷൻ നാളെ പൂർത്തിയാകാനിരിക്കെ ഇത്തവണ മത്സരാർത്ഥികളുടെ പ്രാതിനിധ്യം റെക്കോർഡ് കടക്കുമെന്നുറപ്പായി. റീജിയണിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ഇത്തവണ ലഭിച്ചുവരുന്നത്. ഇനിയും രജിസ്റ്റർ ചെയ്യാത്ത മത്സരാർത്ഥികൾ അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ തങ്ങളുടെ അംഗ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ നേതൃത്വം അഭ്യർത്ഥിച്ചു.
ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് ടൈറ്റിൽ സ്പോൺസറാകുന്ന ഇത്തവണത്തെ കലാമേളയ്ക്ക് ലിവർപൂളിലെ Broughton Hall Catholic High School വേദിയാകും. നോർത്ത് വെസ്റ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാപ്രതിഭകളുടെ ആവേശകരമായ മത്സരങ്ങൾക്കാണ് ഒക്ടോബർ 3-ന് ലിവർപൂൾ സാക്ഷ്യം വഹിക്കുക.
വിവിധ പ്രായവിഭാഗങ്ങളിലായി അരങ്ങേറുന്ന മത്സരങ്ങളിൽ സംഗീതം, നൃത്തം തുടങ്ങി നിരവധി കലാ ഇനങ്ങളിൽ പ്രതിഭകൾ മാറ്റുരയ്ക്കും. വേദികളിൽ വിജയത്തിനായുള്ള പോരാട്ടം നടക്കുമ്പോൾ, വേദിക്ക് പുറത്തും കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും കലാസ്നേഹികളുടെയും ഒത്തുചേരൽ കലാമേളയ്ക്ക് ഉത്സവാന്തരീക്ഷം പകരും.
കലാമേളയുടെ നിയമാവലി, മത്സര ഇനങ്ങൾ, പ്രായവിഭാഗങ്ങൾ, രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയ വിശദവിവരങ്ങൾ അതത് യുക്മ അംഗ അസോസിയേഷനുകളിൽ നിന്ന് ലഭ്യമാണ്. യുക്മയുടെ അംഗ അസോസിയേഷനുകളിൽ അംഗത്വമുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം.
രജിസ്ട്രേഷൻ അവസാനിക്കാൻ ഇനി ഒരു ദിവസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നാളെ സെപ്റ്റംബർ 26-നകം നടപടികൾ പൂർത്തിയാക്കണമെന്ന് സംഘാടകർ ഓർമ്മിപ്പിച്ചു.
യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കലാമേള സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങൾ:
ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon’s Academy of science), ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സെർവീസ്സ് (LifeLine Protect Limited), ജെ എം പി സോഫ്റ്റ് വെയർ (JMP Software ), പോൾ ജോൺ & കോ സോളിസിറ്റേഴ്സ് (Paul John & co solicitors), സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts &Registered Auditors), ബോബ് കെയർ ഹെൽത്ത് കെയർ ഏജൻസി (Bob Care), ജിയാ ട്രാവൽസ് ആൻഡ് ഹോളിഡേയ്സ് (Gia Travels and Holidays ), ഏലൂർ സ്റ്റഡി അബ്രോഡ് (Ealoor Study Abroad UK). ക്ലിക്ക്2ബ്രിംഗ് ഗ്രോസറീസ് (Click to Bring Groceries ), ഓറ ക്ലോത്തിങ് ആൻഡ് ജുവല്ലറി (AURA Clothing and Jewelry), പാർക്ക് ഹാൾ റിസോർട്ട് & സ്പാ (Park Hall Park Hall Resort & Spa), Book Box UK, JOVEN PROMISE.
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല. /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages