1 GBP = 128.68
breaking news

വിലക്കയറ്റം പ്രതിസന്ധിയിൽ ആക്കുന്നു; ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

വിലക്കയറ്റം പ്രതിസന്ധിയിൽ ആക്കുന്നു; ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

വിലക്കയറ്റം ഹോട്ടൽ മേഖലയെ പ്രതിസന്ധിയിൽ ആക്കുന്നു എന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. എല്ലാ വസ്തുക്കൾക്കും വില കയറുമ്പോൾ ഹോട്ടൽ വിഭവങ്ങൾക്കും വില ഉയർത്തേണ്ടി വരുകയാണ്. സർക്കാരിന്റെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ മേഖല പ്രതിസന്ധിയിൽ ആകുമെന്നും ഹോട്ടൽ ഉടമകൾ പറയുന്നു.

കഴിഞ്ഞദിവസം കോട്ടയം ജില്ലാ കലക്ടർ അമിത വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടി എടുക്കുമെന്ന് അറിയിച്ചിരുന്നു.ഇതിന് പിന്നാലെ വില വർദ്ധിപ്പിക്കുന്ന ഹോട്ടലുകൾക്കെതിരെ മറ്റ് നടപടികളും ഭരണകൂടങ്ങൾ സ്വീകരിക്കുകയാണ്. എന്നാൽ നടപടികളിലേക്ക് കടക്കുമ്പോൾ ഹോട്ടലുടമകളുടെ പ്രശ്നങ്ങൾ ആരും മനസ്സിലാക്കുന്നില്ല എന്നാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പറയുന്നത്.

പച്ചക്കറി ഉൾപ്പടെയുള്ള വസ്തുക്കൾക്ക് വില ഇരട്ടിയായി വർദ്ധിച്ചു. പാചകവാതകവിലയും വർദ്ധിക്കുകയാണ്. കൂടാതെ തൊഴിലാളികളുടെ കൂലിയും വർദ്ധിച്ചു. ഇത്തരം സാഹചര്യത്തിൽ ഹോട്ടൽ നടത്താൻ തന്നെ ബുദ്ധിമുട്ടുകയാണെന്ന് ഇവർ പറയുന്നു. വിലക്കയറ്റം പിടിച്ചുനിർത്താതെ പ്രശ്നപരിഹാരമുണ്ടാകില്ലെന്നുും ഇതിനായി സർക്കാർ ഇടപെടൽ അത്യാവശ്യമാണെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more