1 GBP = 127.76
breaking news

ഖജനാവിലെ നഷ്ടം നികത്താൻ അഞ്ച് സുപ്രധാന പരിഷ്കാരങ്ങളുമായി സർക്കാർ; ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ല, 16 ഇനങ്ങൾ അടങ്ങിയ കിറ്റ് നൽകും

ഖജനാവിലെ നഷ്ടം നികത്താൻ അഞ്ച് സുപ്രധാന പരിഷ്കാരങ്ങളുമായി സർക്കാർ; ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ല, 16 ഇനങ്ങൾ അടങ്ങിയ കിറ്റ് നൽകും

സംസ്ഥാനത്ത് ഭരണനിർവഹണം സുഗമമാക്കുന്നതിനും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവന നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനുമായി അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അസറ്റ് മാനേജ്മെന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2.0, സർക്കാർ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റർ, 591 ഭരണനിർവഹണ സ്ഥാപനങ്ങളിൽ സമഗ്ര പരിശോധന, ഒരേസ്വഭാവമുള്ള ഭരണഘടനാ സ്ഥാപനങ്ങള ഏകീകരിക്കൽ, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി തുടങ്ങിയ കാര്യങ്ങളിൽ പരിഷ്കാരം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സേവന നടപടികൾ ലളിതമാക്കുന്നതിലൂടെ ഭരണരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിന് സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.’ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ല. ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ് നൽകും. മഞ്ഞ കാർഡുകൾക്കാണ് സൗജന്യ കിറ്റ് ലഭ്യമാക്കുക.

അധ്യാപകർ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായത് ഞെട്ടിപ്പിക്കുന്നത്. ലഹരി നെറ്റ് വർക്കിൻ്റ ആഴമാണ് ഇത് വ്യക്തമാകുന്നത്. എം.ആർ അജിത് കുമാറിനെതിരായ നടപടി സമയമെടുത്ത് എല്ലാ വശങ്ങളും പരിശോധിച്ചാണ്. അദ്ദേഹത്തിൽ നിന്ന് വിശദീകരണം തേടി. കാറ്റ് (CAT ) സ്‌റ്റേ അനുവദിക്കാത്തത് സർക്കാർ നടപടിക്രമം പാലിച്ചത് കൊണ്ട്

പാചകത്തെ കുറിച്ചുള്ള പ്രസംഗം സ്ത്രീവിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍മക്കള്‍ എന്നല്ല മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണം’ എന്ന പരാമര്‍ശത്തിനെതിരെയാണു വിമര്‍ശനം കടുത്തത്. എന്നാല്‍ മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു വി ഡി സതീശൻ നല്‍കിയ വിശദീകരണം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more