1 GBP = 129.37
breaking news

ലണ്ടനിൽ യുഡിഎഫ് നേടിയ വൻ വിജയം ഗംഭീരമായി ആഘോഷിച്ചു; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ലണ്ടനിൽ യുഡിഎഫ് നേടിയ വൻ വിജയം ഗംഭീരമായി ആഘോഷിച്ചു; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ലണ്ടൻ : യുഡിഎഫ് കേരളത്തിൽ നേടിയ വൻ വിജയത്തിൽ ഗംഭീരമായി വിജയാഘോഷം നടത്തി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ആഘോഷം മെയ് 10 ന് വൈകുന്നേരം 6 ന് ബാർക്കിങ് റോഡിൽ ശ്രീ നാരായണ ഗുരു മിഷൻ ഹാളിൽ ആയിരുന്നു വിജയാഘോഷം നടന്നത്. യുഡിഎഫ് ഘടക കക്ഷികളുടെ പ്രതിനിധികൾ അടക്കം നൂറിൽ കൂടുതൽ ആളുകൾ പങ്കെടുത്ത യോഗത്തിൽ ഐഒസി യുകെ കേരളം ഘടകം പ്രസിഡണ്ട് സുജു ദാനിയേൽ അധ്യക്ഷത വഹിച്ചു. ശ്രീ വക്കം ജി സുരേഷ്‌കുമാർ പ്രാർത്ഥനാ ഗാനം ആലപിച്ചു.

കെഎംസിസി നേതാവ് അഷറഫ് കീഴൽ സ്വാഗത പ്രസംഗം നടത്തി.ഐഒസി കേരളം ഘടകം വൈസ് പ്രസിഡണ്ട് റോയ് കഴിഞ്ഞ ദിവസങ്ങളിൽ നിര്യാതരായ ഐഒസി ഈസ്റ്റ് ലണ്ടൻ യൂണിറ്റ് വൈസ് പ്രസിഡണ്ട് ഷിജൻ ജോസിന്റ മാതാവ് ത്രേസ്യ ജോസഫ്, ഐഒസി നേതാവും സംരംഭകനുമായ ജോർജ്ജി മാത്യു എന്നിവരെ അനുസ്മരിച്ചു സംസാരിക്കുകയും അംഗങ്ങൾ എഴുനേറ്റു നിന്ന് മൗനം ആചരിക്കുകയും ചെയ്തു. സുജു ദാനിയേൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ കഴിഞ പത്തു വർഷങ്ങൾ കേരളത്തിൽ നടത്തിയ അഴിമതി ഭരണത്തിൽ സഹികെട്ട ജനങ്ങൾ എൽഡിഎഫിന് നൽകിയ മറുപടിയായാണ് യുഡിഎഫിന് ഇത്ര വലിയ ചരിത്ര വിജയം നൽകിയതെന്ന് പറഞ്ഞു. ഐഒസി യുകെ കേരളം ഘടകത്തിന്റ മിഡ്‌ലാൻഡ്‌സ് റീജിയൻ പ്രസിഡണ്ട് ഷൈനു ക്ലയർ മാത്യുവും ആശംസ നേർന്ന് സംസാരിച്ചു. ലേബർ പാർട്ടിയുടെ കൗൺസിലർ ആയി വീണ്ടും വിജയിച്ച ഐഒസി ഭാരവാഹിയുമായ് ഇമാമിനെ ഉപഹാരം നൽകി വേദിയിൽ ആദരിച്ചു. കേരളത്തിൽ നിന്നും ഓൺലൈൻ വഴി ഐ യു എം എൽ നേതാവ് മുനവ്വറലി തങ്ങൾ പുതുതായി തിരഞെടുക്കപ്പെട്ട ജ്യോതികുമാർ ചാമക്കാല, അബിൻ വർക്കി, അപു ജോസഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഐഒസി യുകെ കേരളം ഘടകം ജനറൽ സെക്രട്ടറി അഷറഫ് അബ്‌ദുള്ള, ഐഒസി യുകെ വൈസ് പ്രസിഡന്റും മാനർ പാർക്കിൽ നിന്നുള്ള ന്യൂ ഹാം കൗൺസിലർ ഇമാം, ഐഒസി സീനിയർ നേതാവ് ഗിരി മാധവൻ, അമിത തോമസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . ഐഒസി ഈസ്റ്റ് ലണ്ടൻ യൂണിറ്റ് ജനറൽ സെക്രട്ടറി ഹിഷാം ഇർഷാദ് കൃതജ്‌ഞത രേഖപ്പെടുത്തി. പിന്നീട് കേക്ക് മുറിച്ചു വിതരണം ചെയ്തതിന് ശേഷം വിഭവ സമൃദ്ധമായ ഭക്ഷണത്തിന് ശേഷം യോഗം പിരിഞ്ഞു.

യു ഡി എഫ് നേതാക്കളായ സുജു ഡാനിയേൽ , അഷറഫ് വടകര , ഗിരി മാധവൻ , നൗഫൽ കണ്ണൂർ , അഹമ്മദ് അരീക്കോട് ഷൈനു മാത്യു , റജി നന്തികാട്ട്, ഹിഷാം ഇർഷാദ് , എബ്രഹാം വാഴൂർ, പ്രദീപ് നായർ, ഷിജൻ ജോസ്, മുഹമ്മദ് വടകര ജസ്റ്റിൻ, അഭിഷേക്, നിതിൻ തോമസ് ജിബു സബ്,മുതസിർ , ഇഹ്‌ജസ് ബിൻ മുഹമ്മദ് എന്നിവർ ആഘോഷത്തിന് വേണ്ട ക്രമീകരങ്ങൾക്ക് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more