1 GBP = 129.41
breaking news

യുകെയിൽ മരണപ്പെട്ട ചിറ്റാരിക്കാൽ സ്വദേശി ആന്റണി തോമസിന്റെ മൃതസംസ്‍കാരം മെയ് 30ന് ടെലിഫോർഡിൽ.

യുകെയിൽ മരണപ്പെട്ട ചിറ്റാരിക്കാൽ സ്വദേശി ആന്റണി തോമസിന്റെ മൃതസംസ്‍കാരം മെയ് 30ന് ടെലിഫോർഡിൽ.

ബെന്നി അഗസ്റ്റിൻ

ടെൽഫോർഡ്: കാസർഗോഡ് ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിയായ ആന്റണി തോമസിന്റെ മൃതസംസ്കാരം മെയ് 30ന് ടെലിഫോർഡിൽ വച്ച് നടത്തുന്നു. മൃതസംസ്കാര പ്രാർത്ഥനകൾ രാവിലെ 10 മണി മുതൽ ഔർ ലേഡി ഓഫ് ദി റോസറി & സൈന്റ്റ് ലുക്ക് പള്ളിയിൽ വച്ച് നടത്തും. അഡ്രസ്: ചർച്ച് റോഡ്, ടെൽഫോർഡ്, TF2 7HG. വ്യൂയിങ്ങിനും പ്രാർത്ഥനകൾക്കും ശേഷം 12.30ന് ടെലിഫോർഡ് ക്രീമറ്റോറിയത്തിൽ വച്ച് ശവദാഹം നടക്കും. അഡ്രസ്: ടെൽഫോർഡ്, TF2 9NJ. ഇതൊരു അറിയിപ്പായി ആന്റണിയുടെ എല്ലാ ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിക്കണമെന്ന് മകൻ ആൽബിൻ അറിയിച്ചു.

ടെൽഫോർഡിൽ താമസിക്കുന്ന മകൻ ആൽബിൻറെ അടുത്ത് മാർച്ച് 22 ന് ഭാര്യ ജോളിയുമായി വന്നതായിരുന്നു ആന്റണി. യാതൊരു കുഴപ്പവുമില്ലായിരുന്ന ആന്റണിക്ക് ഈസ്റ്റർ കഴിഞ്ഞ ഉടനെ കൈകൾക്ക് ബുദ്ധിമുട്ടുണ്ടാകുകയും തുടർന്ന് വയ്യാതാകുകയും ചെയ്‌തു. ഉടനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും രോഗകാരണം അദ്ദേഹത്തിന്റ നട്ടെല്ലിലുണ്ടായ എപിഡ്യൂറൽ അബ്‌സെസ്സ് എന്നാണ് എന്ന് കണ്ടുപിടിക്കുകയും ചെയ്‌തു. തുടർന്ന് സർജറി നടത്തുകയും രോഗാവസ്ഥയിൽ നേരിയ പുരോഗമനം ഉണ്ടാകുകയും ചെയ്തിരുന്നു. പക്ഷെ രണ്ട് ദിവസം മുമ്പ് ഉണ്ടായ അതിശക്തമായ ആന്തരിക രക്ത സ്രാവത്തെ തുടർന്ന് ആന്റണിയുടെ ജീവൻ രക്ഷിക്കാൻ പറ്റാത്ത സ്ഥിതിയിൽ എത്തുകയും ചെയ്തു. തുടർന്ന് മെയ് നാലിന് രാവിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ വച്ച് മരണപ്പെടുകയാണുണ്ടായത്.

ആന്റണി തോമസ് മലേപ്പറമ്പിൽ ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിയാണ്. 23 വർഷത്തോളം ഇന്ത്യൻ ആർമിയിൽ സേവനം ചെയ്ത ശേഷം നാട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആർമിയിൽ റഡാർ ഓപ്പറേറ്റർ ആയിരുന്നു. അദ്ദേഹം നല്ലൊരു കൃഷിക്കാരൻ കൂടിയായിരുന്നു. ആന്റണിയുടെ ഭാര്യ ജോളി കുര്യൻ കമ്മാടം സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപിക ആണ്. ടെൽഫോർഡിൽ താമസിക്കുന്ന മകൻ ആൽബിൻ ഒരു അപ്ലിക്കേഷൻ സ്പെഷ്യലിസ്റ് ആയി ജോലി ചെയ്യുന്നു. ആൽബിന്റെ ഭാര്യ ജാക്വിലിൻ ജോയ്. മകൾ കരോളിൻ സൗദിയിൽ. ഭർത്താവ് അമൽ അലക്സ്. കൊച്ചുമക്കൾ സ്റ്റീവൻ തോമസ്, സാറ സാവിയോ.

പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രെഷറർ ഷീജോ വര്ഗീസ്, വൈസ് പ്രസിഡന്റ് സ്മിതാ തോട്ടം, യുക്മ ദേശീയസമിതി അംഗം ജോർജ് തോമസ്, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റ് ജോബി പുതുക്കുളങ്ങര, സെക്രെട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറർ പോൾ ജോസഫ്, ശ്രോപ്ഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോബി ജോസ്, സെക്രട്ടറി വിഷ്ണു വിമൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുകയും വേർപാടിൽ ദുഃഖിക്കുന്ന കുടുംബങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more