1 GBP = 127.77
breaking news

ചാൾസ് രാജാവിന്റെ യുഎസ് ഔദ്യോഗിക സന്ദർശനത്തിന് തുടക്കമായി; സന്ദർശനം കനത്ത സുരക്ഷയിൽ

ചാൾസ് രാജാവിന്റെ യുഎസ് ഔദ്യോഗിക സന്ദർശനത്തിന് തുടക്കമായി; സന്ദർശനം കനത്ത സുരക്ഷയിൽ

ലണ്ടൻ: യുഎസിൽ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിലാണ് ചാൾസ് രാജാവും കാമില രാജ്ഞിയും. 2007-ൽ എലിസബത്ത് രാജ്ഞിയുടെ സന്ദർശനത്തിനു ശേഷമുള്ള ആദ്യ രാജകുടുംബത്തിന്റെ ഔദ്യോഗിക സന്ദർശനമാണിത്.

ഇന്നലെ മേരിലാൻഡിലെ ആൻഡ്രൂസ് സൈനിക വ്യോമതാവളത്തിൽ എത്തിയ അവരെ വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും സ്വാഗതം ചെയ്തു.
ശനിയാഴ്ച പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന വെടിവയ്പ്പ് സംഭവത്തെത്തുടർന്ന് സുരക്ഷ വളരെ കർശനമാണ്.

ചൊവ്വാഴ്ച ചാൾസ് രാജാവ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും. ആക്രമണത്തിൽ അദ്ദേഹം അനുശോചനം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അന്താരാഷ്ട്രതലത്തിൽ വലിയ വെല്ലുവിളികൾ നേരിടുന്ന സമയങ്ങളിൽ, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ഒരുമിച്ച് നിൽക്കേണ്ടത് എക്കാലത്തേക്കാളും ആവശ്യമാണെന്ന് ചാൾസ് രാജാവ് തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കും. അതേസമയം ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ വഷളായ യുഎസ് യുകെ ബന്ധം രാജാവിന്റെ സന്ദർശനത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാറ്റോയെ പിന്തുണയ്ക്കുന്നതിലൂടെയോ ഉക്രെയ്‌നെ സംരക്ഷിക്കുന്നതിലൂടെയോ യൂറോപ്പുമായി കൂടുതൽ ശക്തമായ ബന്ധം ഉണ്ടാകാൻ യുഎസിനെ അദ്ദേഹം പ്രേരിപ്പിക്കുമെന്ന് രാജകീയ വൃത്തങ്ങൾ അറിയിച്ചു.

യുകെ സർക്കാരിനുവേണ്ടി രാജകുടുംബം നടത്തുന്ന സന്ദർശനം, യുഎസ് സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന വർഷത്തിൽ, ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമമായാണ് കരുതപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more