പ്രവാസി കേരള കോൺഗ്രസ് യു.കെ.യുടെ ഓൺലൈൻ യോഗം ഏപ്രിൽ 22ന് സംഘടിപ്പിച്ചു
Apr 23, 2026
പ്രവാസി കേരള കോൺഗ്രസ് യു.കെ.യുടെ ഓൺലൈൻ യോഗം ഏപ്രിൽ 22, 2026-ന് ചേർന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ വിലയിരുത്തലും ഭാവി രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ ചര്‍ച്ചയായി. കേരള കോൺഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടി കേരളത്തിൽ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസം നേതാക്കൾ പ്രകടിപ്പിച്ചു.
പ്രവാസി കേരളാ കോൺഗ്രസ് യുകെ പ്രസിഡൻറ് ബിജു ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുകയും ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് സ്വാഗതം ആശംസിക്കുകയും ചെയ്തു. കേരള ഐ.ടി & പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ ജയ്സൺ ജോസ് ഓലിക്കൽ യോഗത്തിൽ സംസാരിച്ചു. കേരള കോൺഗ്രസിന്റെ ദൗത്യവും ഭാവി പദ്ധതികളും അപു ജോൺ ജോസഫ് വിശദീകരിച്ചു. മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങളുടെ അടിസ്ഥാനത്തിൽ വ്യാപാര സാധ്യതകൾ വർദ്ധിപ്പിക്കുക വഴി കേരളത്തിൽ നിന്ന് യുവജനങ്ങളുടെ കുടിയേറ്റം കുറയ്ക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പുതുമയാർന്ന ആശയങ്ങളുമായി മുന്നോട്ട് വരുന്ന യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് കേരള കോൺഗ്രസ് ഉറപ്പുനൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ലക്ഷ്യങ്ങൾ സഫലമാക്കാൻ പ്രവാസി കേരള കോൺഗ്രസ് യു.കെ. പ്രവർത്തകർ കേരളത്തിൽ നിക്ഷേപിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് അപു ജോൺ ജോസഫ് അഭ്യർത്ഥിച്ചു. കൂടാതെ, യുകെയിലെ വിവിധ കൗൺസിലുകളും കേരളത്തിലെ പഞ്ചായത്തുകളും തമ്മിൽ സഹോദരനഗര (Town Twinning) പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ കൂടുതൽ വികസന സാധ്യതകൾ സൃഷ്ടിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
യോഗത്തിൽ പ്രവാസി കേരള കോൺഗ്രസ് നേതാക്കളായ ജോസ് പരപ്പനാട്ട്, ക്രിസ്, ജിൽസൺ ഓലിക്കൽ, ലിട്ടു ടോമി, ജെഫ് താഴത്തെത്ത്, തോമസ് കന്തത്തിങ്കര, ജെറി ഉഴുന്നലിൽ, ജോയാസ് ജോൺ, ജോഷി എടത്തിപ്പറമ്പിൽ, ബേബി ജോൺ, ബിറ്റാജ് ഓഗസ്റ്റിൻ, സിബി കാവുകാട്ട്, തോമസ് ജോണി, ജോബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
പുതിയ യു.കെ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കാന്‍ സുവര്‍ണാവസരം: പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്റര്‍ നയിക്കുന്ന പ്രത്യേക സെഷന് യു.എന്‍.എഫ് ദേശീയ കോണ്ഫ്രന്സില് നിര്‍ണ്ണായകമായ സെഷനാകും /
click on malayalam character to switch languages