1 GBP = 124.97

അമേരിക്കയിലെ ലൂസിയാനയിൽ വെടിവയ്പ്പ്; എട്ടു കുട്ടികൾ കൊല്ലപ്പെട്ടു

അമേരിക്കയിലെ ലൂസിയാനയിൽ വെടിവയ്പ്പ്; എട്ടു കുട്ടികൾ കൊല്ലപ്പെട്ടു

ലൂയിസിയാന: യു.എസിലെ ലൂയിസിയാനയിൽ അക്രമി നടത്തിയ വെടിവെപ്പിൽ എട്ടുകുട്ടികൾക്ക് ദാരുണാന്ത്യം. ഒന്നിനും 14-നുമിടയിൽ പ്രായമുള്ള കുട്ടികളാണ് ​കൊല്ലപ്പെട്ടത്. ഇതിനിടെ, രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവത്തിൽ, 10 പേർക്കാണ് വെടി​യേറ്റത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കൊലയാളിയെ പൊലീസ് പിന്തുടർന്ന് വെടിവെച്ചുകൊന്നു. അമേരിക്കയിൽ ​പൊതുസ്ഥലത്തെ വെടിവെപ്പ് നിത്യസംഭവമാണെങ്കിലും ഈ ​അക്രമത്തിന് പിന്നിൽ കുടുംബപ്രശ്നമാണെന്ന് പറയുന്നു.

ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. തോക്കുമായെത്തി മൂന്ന് വീടുകൾ കയറിയിറങ്ങിയാണ് വെടിയുതിർത്തത്. രണ്ടുവീടുകളിൽക്കയറി വെടിവെച്ചശേഷമാണ് അല്പംമാറിയുള്ള മറ്റൊരു ­വീട്ടിലേക്ക് അക്രമിയെത്തിയത്.

മരിച്ച കുട്ടികളിൽ ചിലർ ഇയാളുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ­യു.എസിലെ അയോവ സർവകലാശാലക്കുസമീപം നടന്ന മറ്റൊരു വെടിവെപ്പിൽ മൂന്ന് വിദ്യാർഥികളടക്കം അഞ്ചുപേർക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more