1 GBP = 126.51

ചാൾസ് രാജാവിന് ആതിഥേയത്വം വഹിച്ചിരുന്ന ആഡംബര കൊട്ടാരത്തിൽ ‘കഞ്ചാവ് തോട്ടം’; റൈഡ് നടത്തി പോലീസ്

ചാൾസ് രാജാവിന് ആതിഥേയത്വം വഹിച്ചിരുന്ന ആഡംബര കൊട്ടാരത്തിൽ ‘കഞ്ചാവ് തോട്ടം’; റൈഡ് നടത്തി പോലീസ്

ബ്രിട്ടന്‍റെ രാജാവ് ചാൾസിന് ഒരിക്കൽ ആതിഥേയത്വം വഹിച്ച കൊട്ടാരത്തിൽ വൻ തോതിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. നോർത്ത് വെയിൽസ് പൊലീസ് നടത്തിയ പരിശോധനയിലാണ് ചരിത്രപ്രസിദ്ധമായ പ്ലാസ് ഗ്ലിൻലിഫോൺ മാൻഷനിൽ കഞ്ചാവ് തോട്ടം കണ്ടെത്തിയത്. കൊട്ടാരത്തിന്‍റെ മുകളിലത്തെ നിലയിലെ മുറികളിലായിരുന്നു കഞ്ചാവ് കൃഷി. രാജകുടുംബവുമായി ബന്ധമുള്ളതായി കരുതപ്പെടുന്ന ഈ കൊട്ടാരം ഒരുകാലത്ത് ഔദ്യോഗിക ചടങ്ങുകൾക്ക് വേദിയായിരുന്നുവെന്നത് സംഭവത്തെ കൂടുതൽ ശ്രദ്ധേയമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊട്ടാരത്തിൽ പോലീസ് റൈഡ് നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രേഡ് 1 ലിസ്റ്റ് ചെയ്തിരുന്ന കൊട്ടാരത്തിൽ നിന്നും വൻ തോതിലുള്ള കഞ്ചാവ് തോട്ടം കണ്ടെത്തി വലിയ വാർത്താ പ്രാധാന്യം നേടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more