1 GBP = 127.54
breaking news

കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ; ഇന്നലെ മാത്രം ലഭിച്ചത് 10.19 കോടി

കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ; ഇന്നലെ മാത്രം ലഭിച്ചത് 10.19 കോടി

11 കോടി രൂപയുടെ പ്രതിദിന വരുമാനം നേടി സർവകാല റെക്കോർഡ് കുറിച്ച് കെഎസ്ആർടിസി. ഓണ അവധികൾക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ ഇന്നലെയാണ് റെക്കോർഡ് വരുമാനം നേടിയത്. എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10 കോടി 19 ലക്ഷം രൂപയാണ് ഇന്നലെ കെഎസ്ആർടിസി നേടിയത്.

ടിക്കറ്റിന് പുറമെ ലഭിച്ച വരുമാനവും ചേർത്താൽ 11 കോടി രണ്ട് ലക്ഷമായി പ്രതിദിന വരുമാനം ഉയരും. മുൻപ് 2024 ഡിസംബർ 23ന് ശബരിമല സീസണിൽ നേടിയ 9.22 കോടി രൂപയായിരുന്നു ഉയർന്ന ടിക്കറ്റ് വരുമാനം. കഴിഞ്ഞ വർഷം ഓണകാലത്ത് നേടിയ 8.29 കോടി രൂപയാണ് ഓണക്കാല സർവകാല റെക്കോർഡ്. 4,607 ബസുകളാണ് ഇന്നലെ ഓപ്പറേറ്റ് ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more