1 GBP = 116.11
breaking news

യുകെ മലയാളി പ്രിൻസ്മോൻ മാത്യുവിന്റെ സഹോദരൻ തൊടുപുഴ കരിങ്കുന്നം ഏലംതാനത്ത് വീട്ടിൽ ബിനു മാത്യു നിര്യാതനായി.

യുകെ മലയാളി പ്രിൻസ്മോൻ മാത്യുവിന്റെ സഹോദരൻ തൊടുപുഴ കരിങ്കുന്നം ഏലംതാനത്ത് വീട്ടിൽ ബിനു മാത്യു നിര്യാതനായി.

രാജേഷ് നടേപ്പിള്ളി, മീഡിയ കോർഡിനേറ്റർ, ഡബ്ള്യ എം എ

യു കെ മലയാളികൾക്കിടയിലെ സാമൂഹിക പ്രവർത്തകനും വിൽഷെയർ മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ പ്രിൻസ്‌മോൻ മാത്യുവിന്റെ ജേഷ്ഠസഹോദരനും തൊടുപുഴ കരിംകുന്നം ഏലംതാനത്ത് എ എം മത്തായിയുടെയും ലീലാമ്മ മത്തായിയുടെയും മകനുമായ ബിനു മാത്യു ജൂൺ 22ന് നിര്യാതനായി. ചുങ്കം ഇടവക മരുതൂർ വീട്ടിൽ ഷൈനിയാണ് ഭാര്യ. അലക്സ്, അലക്സി, ആഷ്‌ലി എന്നിവർ മക്കളാണ്. സംസ്കാരം ജൂൺ 24 ചൊവ്വാഴ്ച 3 മണിക് കരിങ്കുന്നം സെയിന്റ് അഗസ്റ്റിൻ ക്നാനായ ചർച്ചിൽ നടത്തപ്പെടും.

ഏലംതാനത്ത് ബിനു മാത്യുവിന്റെ നിര്യാണത്തിൽ യുക്മ ദേശീയഭാരവാഹികളായ അഡ്വ എബി സെബാസ്റ്റ്യൻ, ജയകുമാർ നായർ, ഷീജോ വര്ഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ് , യുക്മ റീജിയണൽ ഭാരവാഹികളായ സുനിൽ ജോർജ്, ജോബി തോമസ്, ബേബി വർഗീസ്, വിൽഷെയർ മലയാളീ അസോസിയേഷൻ ഭാരവാഹികളായ ജിജി സജി, ഷിബിൻ വര്ഗീസ്, കൃതേഷ് കൃഷ്ണൻ, സ്വിൻഡൻ കേരള സോഷ്യൽ ക്ലബ് പ്രസിഡന്റ് സോണി കാച്ചപ്പിള്ളി, സെക്രട്ടറി ജോർജ് തോമസ്, ട്രഷറർ പ്രദീഷ് ഫിലിപ്പ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more