1 GBP = 116.53
breaking news

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായിക മേള ഇന്ന് ലിവർപൂളിൽ…….. യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും….. നാഷണൽ ട്രഷറർ ഷീജോ വർഗീസ് മുഖ്യാതിഥി

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായിക മേള ഇന്ന് ലിവർപൂളിൽ…….. യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും….. നാഷണൽ ട്രഷറർ ഷീജോ വർഗീസ് മുഖ്യാതിഥി

അനിൽ ഹരി (പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ്)

ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ്  റീജിയണൽ കായികമേള ഇന്ന് ശനിയാഴ്ച (21/6/25) ലിവർപൂളിൽ. യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. യുക്മ ട്രഷറർ ഷീജോ വർഗീസ് മുഖ്യാതിഥിയാകും.  ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ആണ് ആതിഥേയത്വം വഹിക്കുന്നത്. യുക്മ നോർത്ത് വെസ്റ്റ്  റീജിയണൽ പ്രസിഡന്റ് ഷാജി തോമസ് വരാകുടിയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടനചടങ്ങിൽ യുക്മ ദേശീയ സമതി അംഗങ്ങളാ, ദേശീയ  സമിതിയംഗം  ബിജു പീറ്റർ, യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ്, ലിമയുടെ ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിക്കും. യുക്മ നോർത്ത്  വെസ്റ്റ്  റീജിയണൽ ജനറൽ സെക്രട്ടറി  സനോജ് വർഗീസ് സ്വാഗതം ആശംസിക്കും. റീജിയണൽ വൈസ് പ്രസിഡൻ്റ്  അഭിറാം, സ്പോർട്സ് കോ ഓർഡിനേറ്റർ  ബിനോയ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി അറിയിച്ചു.  മൂന്നൂറിൽ പരം  മത്സരാർത്ഥികളും അതേപോലെ കായികപ്രേമികളും ഒത്തുചേരുന്ന കായിക മാമാങ്കം കായികമേള സംബന്ധിച്ച് വിവരങ്ങൾ അടങ്ങിയ മാനുവൽ ഇതിനകം എല്ലാ അംഗ  അസോസിയേഷനുകൾക്കും അയച്ചു നൽകിയിട്ടുണ്ട് എന്ന് റീജണൽ ഭാരവാഹികൾ അറിയിച്ചു.

ലിതെർലാൻഡ് സ്പോർട്സ് പാർക്കിൽ  രാവിലെ 8.30ന് രെജിസ്ട്രേഷൻ  നടപടികൾ ട്രഷറർ ഷാരോൺ ജോസഫിൻ്റെ നേതൃത്വത്തിൽ ആരംഭിക്കും. തുടർന്ന് നടക്കുന്ന മാർച്ച്ഫാസ്റ്റോടെ മത്സരങ്ങൾക്ക് തുടക്കമാകും. വൈകിട്ട് മൂന്ന് വരെ നടക്കുന്ന ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ, ഇത്തവണത്തെ പ്രത്യേക ഇനമായ, യുക്മ ആദ്യമായി നടത്തുന്ന 50 വയസിനു മുകളിൽ ഉള്ളവരുടെ റിലേ മത്സരം.  അതിനു ശേഷം വാശിയേറിയ വടം വലി മത്സരവും നടക്കുന്നതാണ്. മത്സരങ്ങൾ രാവിലെ തന്നെ തുടങ്ങുന്നതുകൊണ്ടു മത്സരാർത്ഥികൾ 9 മണിക്ക്  മുൻപായി രെജിസ്ട്രേഷൻ പൂർത്തിയാക്കണം എന്ന് ഭാരവാഹികൾ അറിയിച്ചു.  വിശാലമായ ഗ്രൗണ്ടും, തെളിഞ്ഞ ആകാശവും കായികമേളക്ക് കൂടുതൽ മറ്റു പകരും, കൂടാതെ വിഭവ സമൃദ്ധമായ ഭക്ഷണശാലയുമായി ഇന്ത്യൻ ഹൈവ് നിങ്ങൾക്കു വേണ്ടി ദിവസം മുഴുവൻ പ്രവർത്തിക്കുന്നത് ആണ്. സമാപന ചടങ്ങുകൾ നടക്കുന്ന സമയത്ത് നിങ്ങൾക്ക് പ്രത്യേകം ടെയ്ക് എവേ കൗണ്ടറും ഉണ്ടായിരിക്കും.  നോർത്ത് വെസ്റ്റ് റീജിയണലെ എല്ലാ പ്രമുഖ അസോസിയേഷനുകളിൽ നിന്നുമുള്ള മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട് എന്ന് യുക്മ ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ട്രിഫികളും മെഡലുകളും നൽകും. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മുൻ ട്രഷറർ കൂടിയായ ലൈജു മാനുവൽ സ്പോൺസർ ചെയ്യുന്ന പി.പി.ജോസഫ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയായിരിക്കും ചാമ്പ്യൻമാർക്ക്  ലഭിക്കുക.

നോർത്ത് വെസ്റ്റ് റീജിയണൽ വിഭാഗങ്ങളിൽ മത്സരിച്ച വിജയികൾക്ക്  ജൂൺ 28 തീയതി യുക്മ ദേശീയകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കായികമേളയുടെ സ്പോൺസേഴ്‌സ്:

ബോബ് കെയർ നേഴ്സിംഗ് ഏജൻസി (Bob Care Health Care Staffing Solutions)

പോൾ ജോൺ & കോ സോളിസിറ്റേഴ്‌സ്. (Paul John & co solicitors)

ലൈഫ് ലൈൻ മോർട്ടഗേജ്‌ ആൻഡ് ഇൻഷുറൻസ് സർവീസ്സ് (LifeLine Protect Limited )

ദി ഇന്ത്യൻ ഹൈവ് (The Indian Hive Cafe and Restaurant)

ജിയ ട്രാവൽ ആൻഡ് ഹോളിഡേസ് (Gia Travel & Holidays)

എനോറ  ഡിസൈനർ ബൊട്ടീക്  (Enora Designer Boutique ).

സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts & Registered Auditors) 

ഏലൂർ കൺസൾട്ടൻസി (Ealoor Study Abroad UK)

ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon’s Academy of science ).

എൽ റ്റി സി ഗ്ലോബൽ കൺസൽറ്റൻസി (LTC Global Consultancy)

ജെ എം പി സോഫ്റ്റ്‌വെയർ (JMP Software)

ക്ലിക്ക്2ബ്രിങ്ങ് ഗ്രോസറീസ്, ഫ്രൂട്സ് & വെജിറ്റബിൾസ് (www.click2bring.co.uk)

കൂടുതൽ വിവരങ്ങൾക്ക് യുക്മ റീജിയണൽ ഭാരവാഹികളെ സമീപിക്കുക

Venue: Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more