നിലമ്പൂരിൽ പ്രവർത്തകർക്ക് ആവേശമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ..
Jun 19, 2025
ലണ്ടൻ/നിലമ്പൂർ :കേരളം ഉറ്റു നോക്കിയ നിലമ്പുർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് ശക്തമായ പ്രവര്‍ത്തനങ്ങൾ നടത്തി ശ്രെദ്ധ നേടുകയാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ്( യു.കെ.)യുടെ കീഴിലുള്ള കേരള ചാപ്റ്റർ.മറ്റ് രാജ്യങ്ങളിലുള്ള കോൺഗ്രസ്സ് അനുകൂല പ്രവാസി സംഘടനകളെക്കാൾ ഒരു പടി മുന്നിലായിരുന്നു ഐ ഓ സി. (യു കെ)യുടെ പ്രവർത്തനങ്ങൾ.
ഇംഗ്ലണ്ടിൽ നിന്നെത്തിയ അഷീർ റഹ്മാൻ, അബ്ദുൽ റഹ്മാൻ, അർഷാദ് ഇഫ്തിക്കറുദീൻ,അസ്ദാഫ്,അജ്ജാസ് തുടങ്ങിയവർ നേതൃത്വം നൽകിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഐ ഓ സി യു കെ കേരള ചാപ്റ്ററിന്റെ ദേശീയ അധ്യക്ഷൻ സുജു.കെ.ഡാനിയലാണ്.
മാസ്സ് കാമ്പയിനിങ്ങിന്റെ ഭാഗമായി മണ്ഡലത്തിൽ വിതരണം ചെയ്ത സ്ഥാനാർഥിയുടെയുംഐഒസി യുടെ ലോഗോയും ആലേഖനം ചെയ്ത ടി ഷർട്ടിന്റെ വിതരണോദ്ഘാടനം കെ പിസി സി വർക്കിങ് പ്രെസിഡന്റും വണ്ടൂർ എം എൽ എ യും രാഷ്ട്രീയ കാര്യ സമിതിഅംഗവുമായ ശ്രീ.എ.പി അനിൽകുമാർ നിർവ്വഹിച്ചു.തുടർന്ന് കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്ത കാമ്പയിനിങ് നിലമ്പുർ മണ്ഡലത്തിലെ വഴിക്കടവ് മണ്ഡലം കേന്ദ്രീകരിച്ച് 5 യൂണിറ്റുകളായി തിരിഞ്ഞ് 34 അംഗ സംഘം പ്രവർത്തനം തുടങ്ങി.കടകളും വീടുകളും പൊതു സ്ഥലങ്ങളും സന്ദർശിച്ചു വോട്ടർമാരെ നേരിൽ കണ്ടു വോട്ടഭ്യർഥിക്കുന്ന രീതിയാണ് കണ്ടു വന്നത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ചിട്ടയായ പ്രവർത്തനമാണ് വഴിക്കടവ് പഞ്ചായത്തിൽ കാഴ്ച വച്ചത്. മണ്ഡലത്തിൽ ഫ്ളക്സ് ബോഡുകളും ബാനറുകളും സ്ഥാപിച്ചു നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങൾ പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകിയത്. രമേശ് ചെന്നിത്തല ,മാത്യു കുഴൽ നാടൻ,സന്ദീപ് വാര്യർ ,ജ്യോതികുമാർ ചാമക്കാല,തുടങ്ങിയ നേതാക്കൾ ആശംസ നേർന്നു.
ഐ ഓ സി നേതാക്കളായ ഇൻസൺ ജോസ്,അശ്വതി നായർ, സൂരജ് കൃഷ്ണൻ,ബോബിൻ ഫിലിപ്പ്,അരുൺ പൗലോസ്, എഫ്രേം സാം,ബിജു കുളങ്ങര,ജെന്നിഫർ ജോയ്,അജി ജോർജ്ജ് തുടങ്ങിയവർ യുകെ യിൽ നിന്നും വിവിധ യൂണിറ്റുകളെ ഏകോപിച്ചിച്ചു പ്രചരണ സംഘത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി കൊണ്ടിരുന്നു.
click on malayalam character to switch languages