1 GBP = 116.82
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ കായികമേള നാളെ യോവിലിൽ…… ഒരുക്കങ്ങൾ പൂർത്തിയാക്കി റീജിയണൽ കമ്മിറ്റി

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ കായികമേള നാളെ യോവിലിൽ…… ഒരുക്കങ്ങൾ പൂർത്തിയാക്കി റീജിയണൽ കമ്മിറ്റി

സുജു ജോസഫ് (പി ആർ ഒ, യുക്മ സൗത്ത് വെസ്റ്റ്)

യോവിൽ: നാളെ ജൂൺ 15 ഞായറാഴ്ച്ച നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി റീജിയണൽ കമ്മിറ്റി. റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ഏറ്റവും ഭംഗിയായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ് അറിയിച്ചു. യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്‌ഘാടനം ചെയ്യുന്ന കായികമേളയിൽ മുഖ്യാതിഥിയായി യുക്മ മുൻ പ്രസിഡന്റ് ബിജു പെരിങ്ങത്തറ പങ്കെടുക്കും. സമ്മേളനത്തിൽ നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ് തുടങ്ങിയവർ പങ്കെടുക്കും. റീജിയണൽ സെക്രട്ടറി ജോബി തോമസ് സ്വാഗതവും ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ നന്ദിയും പ്രകാശിപ്പിക്കും. സമാപന സമ്മേളനത്തിൽ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി വിശിഷ്ടാതിഥിയാകും.

രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന രജിസ്‌ട്രേഷൻ നടപടികൾക്ക് ശേഷം എട്ടര മണിയോടെ നടക്കുന്ന കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ് യുക്മ ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ് ഫ്ലാഗ് ഓഫ് ചെയ്യും. അതേസമയം കായികമേളയ്ക്ക് ഇക്കുറി അസോസിയേഷനുകളിൽ നിന്ന് ലഭിക്കുന്നത് വളരെ മികച്ച പ്രതികരണമാണെന്ന് സ്പോർട്ട്സ് കോർഡിനേറ്റർ മുഹമ്മദ് ഇർഷാദ് പറഞ്ഞു. പങ്കെടുക്കുന്ന കായികതാരങ്ങളുടെ എണ്ണത്തിൽ ഇക്കുറി റെക്കോർഡ് വർദ്ധനവാണുള്ളത്. ഇതുവരെ രജിസ്‌ട്രേഷൻ ചെയ്യാൻ കഴിയാത്തവർക്ക് സ്പോട്ട് ബുക്കിംഗ് സൗകര്യം കൂടി സംഘാടകർ ഒരുക്കിയിട്ടുണ്ട്.

അതി വിശാലമായ ഒളിമ്പ്യാഡ് അത്ലറ്റിക് ക്ലെബ്ബിൽ കായികതാരങ്ങൾക്കും കാണികൾക്കുമായി ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ, വൈസ് പ്രസിഡന്റുമാരായ ചാർളി മാത്യൂ, ടെസ്സി മാത്യു, ജോയിന്റ് സെക്രട്ടറിമാരായ സാനി മൈക്കിൾ, ശാലിനി റിജേഷ്, ജോയിന്റ്ട്രഷറർ ബിനോ ഫിലിപ്പ്, ഇന്റേണൽ ഓഡിറ്റർ ഉമ്മൻ ജോൺ, എസ് എം സി എ പ്രസിഡന്റ് ഗിരീഷ് കുമാർ, സെക്രട്ടറി ബവറിൻ ജോൺ, ട്രഷറർ ടിനു തോമസ് തുടങ്ങിയവർ അറിയിച്ചു. രാവിലെ എട്ടു മണിമുതൽ തന്നെ നാടൻ വിഭവങ്ങളോട് കൂടിയ തട്ടുകട മട്ടാഞ്ചേരി റെസ്റ്റോറന്റ് കായികമേള വേദിയിൽ പ്രവർത്തനസജ്ജമാകും.

കഴിഞ്ഞ രണ്ടു തവണയും ആവേശകരമായ തരത്തിൽ കായികമേള സംഘടിപ്പിച്ച സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ ഇത് നാലാം തവണയാണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 15ന് കായികമേളയിലേക്ക് റീജിയണിലെ മുഴുവൻ അസ്സോസിയേഷനുകളിൽ നിന്നുള്ള കായിക താരങ്ങളെ സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

കായികമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

YEOVIL OLYMPIADS ATHLETIC CLUB, PICKETT LN, YEOVIL, BA21 3DS

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more