1 GBP = 116.82
breaking news

ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് നിർദ്ദിഷ്ട മിഷനിലെ തിരുനാൾ നാളെ ; തിരുക്കർമ്മങ്ങൾ ഉച്ചകഴിഞ്ഞ് 2. 30 ന് ആരംഭിക്കും; ഒരുക്കങ്ങൾ പൂർത്തിയായി.

ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് നിർദ്ദിഷ്ട മിഷനിലെ തിരുനാൾ നാളെ ; തിരുക്കർമ്മങ്ങൾ ഉച്ചകഴിഞ്ഞ് 2. 30 ന് ആരംഭിക്കും; ഒരുക്കങ്ങൾ പൂർത്തിയായി.

റോബിൻ ജോസഫ്

ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് സീറോ മലബാർ നിർദ്ദിഷ്ട മിഷനിൽ എല്ലാ വർഷവും നടത്തി വരുന്ന മർത്ത് മറിയത്തിന്റെയും, ഈശോയുടെ ശിഷ്യനും മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസതാതനുമായ മാർ തോമാശ്ലീഹായുടെയും, നിർദ്ദിഷ്ട ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ അഗസ്തീനോസിന്റെയും, മർത്ത് അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ 2025 ജൂൺ 14 ശനിയാഴ്ച ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

തിരുനാൾ ദിവസം ഉച്ചകഴിഞ്ഞ് 2 .30 ന് കൊടിയേറ്റുന്നതോടുകൂടി തിരുനാൾക്കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് രൂപം ആശിർവ്വദിക്കൽ, വാഹന വെഞ്ചരിപ്പ് എന്നിവക്കുശേഷം മൂന്നുമണിക്ക് റവ. ഫാ. ജയിൻ പുളിക്കൽ സി എസ് ടി യുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന ആരംഭിക്കും. റവ.ഫാ. എബിൻ കൊച്ചുപുരക്കൽ എം എസ് ടി സഹകാർമ്മികനായി തിരുവചന സന്ദേശം നൽകും. പരിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ച വെഞ്ചരിപ്പും നടത്തും. തിരുനാളിനോടനുബന്ധിച്ചുള്ള ഉണ്ണിയപ്പം നേർച്ച ഇവിടുത്തെ പ്രത്യേകതയാണ്.

തുടർന്ന് നടക്കുന്ന ലദീഞ്ഞിന് ശേഷം തിരുനാൾ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും വർണ്ണ മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികൾ അണിചേരുന്ന ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ബേസിംഗ്‌സ്‌റ്റോക്ക് സീറോ മലബാർ സമൂഹത്തിന്റെ വിശ്വാസ പ്രഘോഷണത്തിന്റെ പ്രതിഫലനമായി മാറും. പ്രദക്ഷിണം തിരികെ ദൈവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവ്വാദം നൽകും. നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ കൊടിയിറക്കുന്നതോടുകൂടി തിരുക്കർമ്മങ്ങൾ അവസാനിക്കും.

തിരുനാൾ കർമ്മങ്ങളിൽ പങ്കെടുക്കുവാൻ എത്തുന്നവർക്ക് സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കണ്ണിനും കാതിനും ആസ്വാദകരമായ വർണ്ണ വിസ്മയങ്ങൾ തീർക്കുന്ന കരിമരുന്ന് കലാപ്രകടനങ്ങളും ഉണ്ടായിരിക്കും. കൂടാതെ പ്രശസ്ത മാന്ത്രികനും ബലൂൺ ആർട്ടിസ്റ്റുമായ മിസ്റ്റർ ട്വിസ്റ്റർ നേതൃത്വം നൽകുന്ന ബലൂൺ ട്വിസ്റ്റിംഗ് പ്രോഗ്രാമും കുട്ടികൾക്കും മുതിർന്നവർക്കും വിനോദം പകരുന്നതിനുവേണ്ടി നടത്തുന്നതുമാണ് .

തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മെൻസ് ഫോറം-വുമൻസ് ഫോറം കമ്മറ്റി അംഗങ്ങൾ, സൺ‌ഡേ സ്‌കൂൾ അധ്യാപകർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, പ്രതിനിധിയോഗാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള വിവിധ കമ്മറ്റികളുടെ തീഷ്ണതയാർന്ന പ്രവർത്തനങ്ങളും നടന്നു വരുന്നു.

തിരുനാൾ ദിവസം നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും അടിമ വയ്ക്കുന്നതിനും അവസരവും ഉണ്ടായിരിക്കുന്നതാണ്. പരിശുദ്ധ അമ്മയുടെയും വിശുദ്ധരായ തോമാശ്ലീഹായുടെയും അഗസ്തീനോസിന്റെയും അൽഫോൻസാമ്മയുടെയും മധ്യസ്ഥം തേടുവാനും ഈ പുണ്യചരിതരുടെ മഹനീയ മാതൃകയിൽ മിശിഹാനുനുഭവം സ്വന്തമാക്കുവാനും ജീവിതം സ്വർഗ്ഗ്ഗോന്മുഖമായി രക്ഷാകരമാക്കുവാനും ഈ സംയുക്ത തിരുനാൾ ആചരണത്തിൽ പങ്കുചേർന്ന് ദൈവകൃപയിൽ പൂരിതരാകുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി നിർദ്ദിഷ്ട മിഷൻ ഡയറക്ടർ റവ ഡോ. ബിനോയ് കുര്യൻ, കൈക്കാരൻമാരായ രാജു തോമസ് അമ്പാട്ട്, റോബിൻ ജോസഫ് മുണ്ടുചിറ എന്നിവർ അറിയിച്ചു.

തിരുനാൾ തിരുക്കർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:

St. Bede’s Catholic Church, Popley Way, Basingstoke, RG24 9DX.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more