യോവിൽ: സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ ഈസ്റ്റർ വിഷു ഈദ് ആഘോഷം “എസ്എംസിഎ സ്പ്രിംഗ് ബാഷ്” മെയ് 24 ശനിയാഴ്ച്ച യോവിലിലെ ദി ഗേറ്റ് വേയിൽ ആഘോഷിക്കപ്പെടുന്നു. ബേസിംഗ്സ്റ്റോക്ക് കൗൺസിലറും മുൻ യുക്മ നാഷണൽ സെക്രട്ടറിയുമായ സജീഷ് ടോം, ഫാദർ സുജിത് ജോൺ എം എസ് എഫ് എസ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.
നിലവിലെ ഭരണസമിതിയുടെ അവസാന പ്രോഗ്രാമായ സ്പ്രിംഗ് ബാഷ് അവസമരണീയമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് സംഘാടകർ. യോവിലിലെ ദി ഗേറ്റ് വെയിൽ മെയ് 24 ശനിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെ ആരംഭിക്കുന്ന ആഘോഷങ്ങൾക്ക് ഉദ്ഘാടന സമ്മേളനത്തോടെ തുടക്കമാകും. ബേസിംഗ്സ്റ്റോക്ക് കൗൺസിലറും മുൻ യുക്മ നാഷണൽ സെക്രട്ടറിയുമായ സജീഷ് ടോം ഫാദർ സുജിത് ജോണും പ്രസിഡന്റ് ടോബിൻ തോമസ് അധ്യക്ഷനായുള്ള ഉദ്ഘാടന സമ്മേളത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
തുടർന്ന് പ്രമുഖ പിന്നണി ഗായകരായ വില്യമും ഡെൽസിയും അവതരിപ്പിക്കുന്ന ഗാനമേളയാകും പരിപാടിയിലെ പ്രധാന ആകർഷണം. അതോടൊപ്പം തന്നെ യോവിലിലെ കലാകാരന്മാർ അണിനിരക്കുന്ന കലാവിരുന്ന് സ്പ്രിംഗ് ബാഷിന് നിറപ്പകിട്ടേകുമെന്ന കാര്യത്തിൽ സംശയമുണ്ടാകില്ലെന്ന് സംഘടകർ തന്നെ അടിവരയിടുന്നു. നാല്പതോളം പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് സെക്രട്ടറി സിക്സൻ മാത്യു വ്യക്തമാക്കുന്നു. നാന്നൂറോളം പേരാണ് ഇതിനകം പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുരുമുളകിട്ട് വറ്റിച്ച പോത്തും മീൻ വറ്റിച്ചതുമൊക്കെയായി കിടുക്കാച്ചി സദ്യയാണ് ആഘോഷങ്ങളുടെ ഭാഗമായി സംഘടകർ ഒരുക്കിയിരിക്കുന്നത്.
എസ് ഇഎം സി എയെ യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ സംഘടനകളിൽ ഒന്നാക്കി മാറ്റുവാൻ നിലവിലെ ഭരണസമിതിക്ക് കഴിഞ്ഞുവെന്ന് സംഘാടകർ പറഞ്ഞു. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള കായികമേള ചാമ്പ്യന്മാർ, കായിക മേള നാഷണൽ ചാമ്പ്യൻ അസോസിയേഷൻ എന്ന നിലകളിൽ അസോസിയേഷനെ കൊണ്ട് വരാൻ നിലവിലെ ഭരണസമിതിക്ക് കഴിഞ്ഞുവെന്ന് പ്രസിഡന്റ് ടോബിൻ തോമസ് പറഞ്ഞു. സമിതിയിൽ പ്രവർത്തിച്ച സിക്സൻ മാത്യു, സിജു പൗലോസ്, ഗിരീഷ് കുമാർ, ശാലിനി റിജേഷ്, ഉമ്മൻ ജോൺ, മനു ഔസേപ്, ശ്രീകാന്ത് എം വി, സുരേഷ് ദാമോദരൻ, ബേബി വർഗീസ്, സെബിൻ ലാസർ, അനിൽ ആന്റണി,ചിഞ്ചു ടോബിൻ, ഐശ്വര്യ ജോർജ്ജ്, ഹിമ ഇനാശു തുടങ്ങിയവർക്ക് പ്രസിഡന്റ് ടോബിൻ നന്ദി പറഞ്ഞു. നിലവിലെ ഭരണസമിതിക്ക് നൽകിയ പിന്തുണക്കപ്പുറം തന്നെ തന്നെ നിയുക്ത പ്രസിഡന്റ് ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച്ച നിലവിൽ വരുന്ന ഭരണസമിതിക്ക് നൽകണമെന്ന് ടോബിൻ അഭ്യർത്ഥിച്ചു.
click on malayalam character to switch languages