1 GBP = 112.56
breaking news

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 21ന് ലിവർപൂളിൽ….ലിമ ആതിഥേയർ

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 21ന് ലിവർപൂളിൽ….ലിമ ആതിഥേയർ

അനിൽ ഹരി(പി ആർ ഒ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ)

യുക്മ നോർത്ത്  വെസ്റ്റ്  റീജിയണൽ കായികമേള ജൂൺ 21നു ലിവർപൂളിൽ നടക്കും. ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത്  വെസ്റ്റ്  റീജിയണൽ കായികമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത്  വെസ്റ്റ്  റീജിയണൽ  കായികമേള ജൂൺ 21 തീയതി ലിവർപൂളിലെ ലിതെർലാൻഡ് സ്പോർട്സ് പാർക്കിൽ വച്ച് വിപുലമായ രീതിയിൽ നടത്തുവാൻ യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി തീരുമാനിച്ചു. 

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഉൾപ്പെടുത്തി യുക്മ നടത്തുന്ന  കായിക മത്സരങ്ങൾ  യു കെ യിലെ മലയാളി സമൂഹത്തിൽ കായിക പ്രേമികളെ ഉത്സവ പ്രതീതി ഉണർത്തുന്ന ഏക്കാലത്തെയും ഏറ്റവും വലിയ കായികമാമാങ്കമായി  മാറിയിട്ടുണ്ട്. കൂടാതെ   യുക്മ കായികമേള മലയാളി സമൂഹത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രാധാന്യം മനസ്സിലാക്കാനും, അതിനെ പ്രോഹത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി മാറിക്കഴിഞ്ഞു. 

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള രെജിസ്ട്രേഷൻ നടത്തുന്നതിനുള്ള ലിങ്ക്, നോർത്ത് വെസ്‌റ്റിലെ യുക്മയുമായി ബന്ധപ്പെട്ടിട്ടുള്ള  അംഗ അസോസിയേഷനുകൾക്ക് വരും ദിവസങ്ങളിൽ ലഭിക്കുന്നതായിരിക്കും. വിവിധങ്ങളായ കായികമത്സരങ്ങൾ വ്യത്യസ്ത വയസുതിരിച്ചുള്ള വിഭാഗങ്ങളിൽ ആണ് നടത്തുന്നത്. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളിൽ വരും ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്. 

നോർത്ത് വെസ്റ്റ് റീജിയണൽ  മത്സരങ്ങളിലെ വിജയികൾക്ക്  ജൂൺ 28 തീയതി യുക്മ ദേശീയകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള  നോർത്ത് വെസ്‌റ്റ് റീജിയണിലെ അംഗ അസോസിയേഷനിലെ കായിക താരങ്ങൾ അവരുടെ അസ്സോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടണ്ടേതാണെന്ന് നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, സ്പോർട്സ് കോർഡിനേറ്റർ ബിനോയി മാത്യു എന്നിവർ അറിയിച്ചു.

കായികമേള നടക്കുന്ന സ്റ്റേഡിയത്തിൻ്റെ വിലാസം:-

Litherland Sports Park, Boundary Rd, 

Litherland, Liverpool,

L21 7LA.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more