1 GBP = 114.41
breaking news

ഈസ്റ്റർ-വിഷു-ഈദ് ആഘോഷം “സമന്വയം 2025” പ്രൗഢ ഗംഭീരമാക്കി ഹേമ

ഈസ്റ്റർ-വിഷു-ഈദ് ആഘോഷം “സമന്വയം 2025” പ്രൗഢ ഗംഭീരമാക്കി ഹേമ

അരുൺ ജോർജ്( യുക്മ മിഡ്ലാൻഡ്സ് മീഡിയ കോർഡിനേറ്റർ)

ഹേമ (ഹെറിഫോർഡ് മലയാളി അസോസിയേഷൻ) യുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ-വിഷു-ഈദ് ആഘോഷമായ “സമന്വയം 2025” ഏപ്രിൽ 26, 2025-ന് വൈകുന്നേരം 5 മണിമുതൽ ലൈഡ് കോർട്ട്, ഹെറിഫോർഡ് വച്ച് നടത്തപ്പെട്ടു.
ഹേമയുടെ പ്രസിഡന്റ് ജോജി വർഗീസ് ഈപ്പൻ ന്റെ അധ്യക്ഷതയിൽ ആഘോഷം ബഹുമതിപൂർവമായ പ്രാർത്ഥനയോടെ ആരംഭിച്ചു. ഹേമയുടെ സെക്രട്ടറി ജിൻസ് ജോസ്, അസോസിയേഷനു വേണ്ടി മുഖ്യാതിഥിയെയും ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്തു.

ലോക കേരള സഭയുടെ യുകെയിലെ അംഗമായ ശ്രീ ലാജീവ് രാജൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, ലോക കേരള സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വിശദമായി പങ്കുവെച്ചു.
ശ്രീമതി സിത്താര അനോഷ് നന്ദിപ്രസംഗം നടത്തി, തുടർന്ന് വേദി ഹെറിഫോർഡിലെ കലാപ്രേമികൾക്കായി തുറന്നു നൽകി.
കുട്ടികളുടെയും മുതിർന്നവരുടെയും നിറപ്പകിട്ടാർന്ന കലാപരിപാടികൾ “സമന്വയം 2025” നെ ആകർഷകമാക്കി.

ഹെൽകിൻ തോമസ് അവതരിപ്പിച്ച ഡിജെ, വാട്ടർ ഡ്രംസിന്റെ പ്രകടനം ആഘോഷത്തിന് പുതിയ ഊർജ്ജം പകര്ത്തി. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും വിരുന്നായി “സമന്വയം 2025” എല്ലാവർക്കും ഓർമ്മയിൽ നിറഞ്ഞു നിന്നു.
സ്നേഹവിരുന്നിന്റെ ശേഷം ഏകദേശം രാത്രി 12 മണിയോടെ സമാപനപരിപാടികൾക്ക് തിരശീല വീണു.

Picture Courtesy: Visual Dreamz Photography

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more