1 GBP = 113.57
breaking news

‘പ്രീണന രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് കൊണ്ടുവന്ന മാറ്റങ്ങള്‍ നിര്‍വീര്യമാക്കാനാണ് വഖഫ് ഭേദഗതി നിയമം’; പ്രധാനമന്ത്രി

‘പ്രീണന രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് കൊണ്ടുവന്ന മാറ്റങ്ങള്‍ നിര്‍വീര്യമാക്കാനാണ് വഖഫ് ഭേദഗതി നിയമം’; പ്രധാനമന്ത്രി

വഖഫ് ഭേദഗതി നിയമത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി. പ്രീണന രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് കൊണ്ടുവന്ന മാറ്റങ്ങള്‍ നിര്‍വീര്യമാക്കാനാണ് വഖഫ് ഭേദഗതി നിയമമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് കോണ്‍ഗ്രസിന് എതിരെയുള്ള വിമര്‍ശനം.

2013ല്‍ വഖഫ് നിയമത്തില്‍ യുപിഎ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ ഭൂമാഫിയുടെ താല്‍പര്യങ്ങളെ ഭരണഘടനയ്ക്ക് മുകളില്‍ പ്രതിഷ്ഠിക്കുകയും ഇരകള്‍ക്ക് നീതി ലഭിക്കാനുള്ള വഴികള്‍ അടയ്ക്കുകയും ചെയ്തുവെന്നായിരുന്നു നരേന്ദ്രമോദിയുടെ വിമര്‍ശനം. പ്രതിപക്ഷം വിവാദം ഉണ്ടാക്കുന്നത് പ്രീണനത്തിന് ആണെന്നും നരേന്ദ്രമോദി ആരോപിച്ചു.

അതേസമയം, പുതിയ നിയമത്തിനെതിരെ പ്രതിപക്ഷം നിയമ പോരാട്ടം നടത്തുന്നതിനിടയില്‍ എന്‍ഡിഎയെ പ്രതിരോധത്തില്‍ ആക്കി ഘടകകക്ഷിയായ എന്‍പിപി. വഖഫ് നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എന്‍പിപി എംഎല്‍എ നൂറുല്‍ ഹസന്‍ അറിയിച്ചത്. വഖഫ് ഭേദഗതി നിയമത്തിനെതിരെ മണിപ്പൂരില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എന്‍പിപി ഭരണകക്ഷിയുടെ താല്‍പര്യത്തില്‍ നിന്നും വേറിട്ട നിലപാട് സ്വീകരിച്ചത്. കേരളത്തിലും വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. പുതിയ നിയമം കേരളത്തെ ബാധിക്കില്ലെന്ന് മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിയമഭേദഗതി വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

അതിനിടെ, ജമ്മു കശ്മീര്‍ നിയമസഭാ സമ്മേളനത്തില്‍ ഇന്നും വഖഫ് നിയമത്തെ ചൊല്ലി ബഹളം ഉണ്ടായി. സഭാ നടപടികള്‍ നിര്‍ത്തിവച്ച വഖഫ് നിയമം ചര്‍ച്ച ചെയ്യണമെന്ന് ഭരണകക്ഷിയിലെ ചില എംഎല്‍എമാരുടെ ആവശ്യം സ്പീക്കര്‍ തള്ളിയതോടെയാണ് സഭയില്‍ ബഹളമുണ്ടായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more