1 GBP = 112.75
breaking news

പാകിസ്താൻ ട്രെയിൻ റാഞ്ചൽ: രക്ഷാദൗത്യം പൂർണ്ണം, എല്ലാ ഭീകരരെയും വധിച്ചു, 21 ബന്ദികൾ കൊല്ലപ്പെട്ടു

പാകിസ്താൻ ട്രെയിൻ റാഞ്ചൽ: രക്ഷാദൗത്യം പൂർണ്ണം, എല്ലാ ഭീകരരെയും വധിച്ചു, 21 ബന്ദികൾ കൊല്ലപ്പെട്ടു

ക​റാ​ച്ചി: പാകിസ്താനിൽ ബ​ലൂ​ച് ഭീകരർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ട്രെ​യി​നി​ൽ​നി​ന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനുള്ള ദൗത്യം പൂർത്തിയായി. ആക്രമണം നടത്തിയ 33 ഭീകരരെയും വധിച്ചതായി സൈനിക വക്താവ് ലഫ്. ജനറൽ അഹ്മദ് ഷരീഫ് പറഞ്ഞു. 21 യാത്രക്കാരെ ഭീകരർ ​വധിച്ചതായും നാല് സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ക്വ​റ്റ​യി​ൽ​നി​ന്ന് പെ​ഷാ​വ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജാ​ഫ​ർ എ​ക്സ്പ്ര​സ് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ബൊ​ലാ​ൻ പ്ര​ദേ​ശ​ത്തെ മ​ഷ്‍കാ​ഫ് തു​ര​ങ്ക​ത്തി​ന് സ​മീ​പം വെ​ച്ചാ​ണ് ബ​ലൂ​ചി​സ്താ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി (ബി.​എ​ൽ.​എ) ഭീ​ക​ര​ർ ആ​ക്ര​മി​ച്ച​തും ഒ​മ്പ​ത് കോ​ച്ചു​ക​ളി​ലാ​യു​ള്ള 450ഓ​ളം യാ​ത്ര​ക്കാ​രെ ബ​ന്ദി​ക​ളാ​ക്കി​യ​തും. രക്ഷാദൗത്യത്തിനിടെ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് സൈനിക വക്താവ് പറഞ്ഞു.

ഭീകരരുമാ​യു​ള്ള തു​ട​ർ​ച്ച​യാ​യ വെ​ടി​വെ​പ്പി​നെ തു​ട​ർ​ന്ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 190 യാ​ത്ര​ക്കാ​രെ ബുധനാഴ്ച രക്ഷപ്പെടുത്തി. മറ്റുള്ളവരെ ചൊവ്വാഴ്ച തന്നെ മോചിപ്പിച്ചിരുന്നു. യാ​​ത്ര​ക്കാ​രെ ബ​ന്ദി​ക​ളാ​ക്കി​യ ശേ​ഷം ചാ​വേ​ർ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ച​തി​നാ​ൽ ക​രു​ത​ലോ​ടെ​യായിരുന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. കീ​ഴ​ട​ങ്ങേ​ണ്ടി​വ​രു​മെ​ന്ന ഭീ​തി​യി​ൽ ഭീ​ക​ര​ർ നി​ര​പ​രാ​ധി​ക​ളെ മ​നു​ഷ്യ​ക​വ​ച​മാ​യി ഉ​പ​യോ​ഗി​ച്ചെന്നും മൂ​ന്നി​ട​ത്ത് ചാ​വേ​ർ ബോം​ബ​ർ​മാ​ർ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ബ​ന്ദി​ക​ളാ​ക്കി​യെ​ന്നും സു​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ബ​ന്ദി​ക​ളി​ൽ ചി​ല​രെ സ്വ​യം വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബി.​എ​ൽ.​എ അ​വ​കാ​ശ​പ്പെ​ട്ടു. ട്രെ​യി​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​യ തു​ര​ങ്ക​ത്തി​നു സ​മീ​പം വെ​ടി​വെ​പ്പും സ്ഫോ​ട​ന​വും ന​ട​ന്ന​താ​യി പാ​കി​സ്താ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ട്രെ​യി​ൻ യാ​ത്രി​ക​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പെ​ഷാ​വ​ർ, ക്വ​റ്റ സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​യ​ന്ത​ര ഡെ​സ്‌​ക് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ബ​ലൂ​ചി​സ്താ​ൻ മു​ഖ്യ​മ​ന്ത്രി സ​ർ​ഫ്രാ​സ് ബാ​ഗ്തി യോ​ഗം വി​ളി​ച്ചു. ശ​ത്രു​ക്ക​ളെ വി​ജ​യി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പാ​കി​സ്താ​നെ കേ​ക്ക് പോ​ലെ മു​റി​ക്ക​ണ​മെ​ന്ന ദേ​ശ​വി​രു​ദ്ധ​രു​ടെ സ്വ​പ്നം ഒ​രി​ക്ക​ലും സാ​ക്ഷാ​ത്ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​ലൂ​ചി​സ്താ​ൻ വി​മ​ത​ർ ട്രെ​യി​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ബ​ലൂ​ചി​സ്താ​ന് സ്വാ​ത​ന്ത്ര്യം ന​ല്‍ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍ത്തു​ന്ന സം​ഘ​ട​ന​യാ​ണ് ബി.​എ​ൽ.​എ. പ്രാ​ദേ​ശി​ക സ​ര്‍ക്കാ​റി​നെ​തി​രെ പോ​രാ​ടു​ന്ന നി​ര​വ​ധി വം​ശീ​യ -വി​മ​ത​സം​ഘ​ങ്ങ​ളി​ല്‍ ഏ​റ്റ​വും വ​ലു​തും ബി.​എ​ൽ.​എ​യാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more