- ബിജെപിക്കുളളിൽ വിമർശനം; അമേരിക്കൻ സൈനിക വിമാനങ്ങൾ ഇറങ്ങാൻ ഇന്ത്യ അനുമതി നൽകില്ല
- 'ഇസ്രയേലിനെയും അമേരിക്കയെയും ലക്ഷ്യം വെച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ';ഐസിസിക്ക് ഉപരോധം ഏർപ്പെടുത്തി ട്രംപ്
- കെഎസ്ആര്‍ടിസിക്ക് 178.98 കോടി; ആധുനിക ബസുകള്‍ക്കായി 107 കോടി രൂപ
- ‘പൊള്ളയായ ബജറ്റ്, പ്ലാൻ ബി എന്നത് പ്ലാൻ വെട്ടി കുറക്കലാണെന്ന് ഇപ്പോൾ മനസിലായി’: വി.ഡി സതീശൻ
- ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: ആദ്യവിജയം സ്വന്തമാക്കി ഇന്ത്യ; ജയം നാല് വിക്കറ്റിന്
- EMI ഭാരം കുറയും; അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്
- ക്ഷേമ പെൻഷനിൽ നിരാശ,സർക്കാർ ഉദ്യോഗസ്ഥർക്ക് തലോടൽ,വയനാടിന് കൈത്താങ്ങ്; 2 മണിക്കൂറിലേറെ നീണ്ട ബജറ്റ് അവതരണം
ക്ഷേമ പെൻഷനിൽ നിരാശ,സർക്കാർ ഉദ്യോഗസ്ഥർക്ക് തലോടൽ,വയനാടിന് കൈത്താങ്ങ്; 2 മണിക്കൂറിലേറെ നീണ്ട ബജറ്റ് അവതരണം
- Feb 07, 2025
![ക്ഷേമ പെൻഷനിൽ നിരാശ,സർക്കാർ ഉദ്യോഗസ്ഥർക്ക് തലോടൽ,വയനാടിന് കൈത്താങ്ങ്; 2 മണിക്കൂറിലേറെ നീണ്ട ബജറ്റ് അവതരണം](https://uukmanews.com/wp-content/uploads/2025/02/WhatsApp-Image-2025-02-06-at-5.44.09-PM.jpeg)
തിരുവനന്തപുരം: പ്രതീക്ഷിച്ച ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. രണ്ട് മണിക്കൂറിലേറെ നീണ്ട ബജറ്റ് പ്രസംഗമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ നടത്തിയത്. ക്ഷേമ പെന്ഷന് വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ ക്ഷേമപെൻഷൻ്റെ മൂന്ന് മാസത്തെ കുടിശ്ശിക തീര്‍ക്കുമെന്ന് ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. സാമൂഹ്യക്ഷേമ പെന്ഷന് പദ്ധതിയിലെ അനര്‍ഹരെ കണ്ടെത്തും. ഇതിനു വേണ്ടി തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.
വയനാട് ദുരന്തബാധിതരെ ചേര്‍ത്ത് നിര്‍ത്തിയുള്ള ബജറ്റായിരുന്നു പ്രഖ്യാപിച്ചത്. മുണ്ടക്കൈ-ചൂരല്‍മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് 750 കോടി അനുവദിച്ചു. ആദ്യഘട്ട സഹായമായാണ് 750 കോടി അനുവദിച്ചത്. സിഎംഡിആര്‍എഫ് ,സിഎസ്ആര്‍, എസ്ഡിഎംഎ, കേന്ദ്രഗ്രാന്റ്, പൊതു സ്വകാര്യമേഖലയില്‍ നിന്നുളള ഫണ്ട്, സ്പോണ്‍സര്‍ഷിപ്പ് എന്നിവ പുനരധിവാസത്തിനായി ഉപയോഗിക്കും. അധികമായി ആവശ്യമായ ഫണ്ട് നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിഗണനയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലെ പ്രധാന ഹൈലൈറ്റ്. ശമ്പള പരിഷ്കരണ കുടിശ്ശിയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷമുണ്ടാകും. ജീവനക്കാരുടെ ഡിഎ ലോക്കിങ്ങ് സിസ്റ്റം ഒഴിവാക്കി. സര്‍വ്വീസ് പെന്ഷന് കുടിശ്ശിക വിതരണം ചെയ്യാന്‍ 600 കോടി.
പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് 100 കോടി രൂപ അനുവദിച്ചു. പട്ടികജാതി വികസനത്തിന് 3236.85 കോടി രൂപ അനുവദിച്ചു. പട്ടികജാതി വികസന വകുപ്പിന് 1801.60 കോടി രൂപയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1435 കോടി രൂപയും ഉള്‍പ്പെടെയാണ് 3236.85 കോടി. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള സഹായപദ്ധതിയ്ക്ക് 242 കോടിയും മാറ്റി വെച്ചു. മുന്നോക്ക സമുദായ കോര്പ്പറേഷന് 38 കോടി അനുവദിച്ചു. ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിൻ്റെ പ്രാരംഭ പ്രവര്‍ത്തനത്തിന് അഞ്ചു കോടി രൂപ അനുവദിച്ചു. വിദേശ രാജ്യങ്ങളില്‍ ലോക കേരള കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിന് വേണ്ടി പ്രാഥമികമായി 5 കോടി രൂപയും വിനോദ സഞ്ചാരവും താമസ സൗകര്യം ഉള്‍പ്പെടെ കേരളത്തിന്റെ പരിച്ഛേദം ഉറപ്പാക്കും.
തിരുവനന്തപുരം മെട്രോ നിര്‍മിക്കും. പ്രാരംഭ നടപടികള്‍ ഈ വര്‍ഷം തുടങ്ങും. കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോ പൊളിറ്റന്‍ പ്ലാനിങ് കമ്മിറ്റി രൂപീകരിക്കും. നഗരവത്ക്കരണത്തെയും സാമ്പത്തിക വളര്‍ച്ചയെയും സമന്വയിപ്പിക്കും. അര്‍ബന്‍ കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കും. അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട മുന്‍ പദ്ധതികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും വിഴിഞ്ഞമടക്കമുളള പദ്ധതികള്‍ മുന്നേറുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കും. ഇതിനായി 1160 കോടി മാറ്റിവെച്ചു. കാരുണ്യ പദ്ധതിക്ക് 700 കോടി പ്രഖ്യാപിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതവും ഉയര്‍ത്തി. 15980.41 കോടി രൂപയാണ് പുതിയ വിഹിതം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ 39223 നല്‍കിയത് കോടി രൂപയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം ഉയര്‍ത്തി. മുന്‍വര്‍ഷത്തെ ബജറ്റ് വിഹിതം 15205 കോടിയായിരുന്നു. ഇത് 15980.49 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപയും പ്രഖ്യാപിച്ചു. പദ്ധതി വിഹിതം 27.5 ശതമാനത്തില്‍ നിന്നു 28 ശതമാനമാക്കും റോഡുകള്‍ക്ക് 3061 കോടി രൂപ വകയിരുത്തി. വിഴിഞ്ഞം കൊല്ലം പുനലൂര്‍ വികസന ത്രികോണം നടപ്പിലാക്കും. വികെപിജിടി എന്ന പുതിയ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ഗതാഗത ഇടനാഴികള്‍ ശക്തിപ്പെടുത്തും. നിലവിലെ ഗതാഗത മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തും. ഇടനാഴിയുടെ സമീപ മേഖലയെ വികസിപ്പിക്കും. വിവിധ പദ്ധതികള്‍ നടപ്പാക്കും. കൊല്ലത്ത് ഐടി പാര്‍ക്ക് നിര്‍മിക്കും.
ഉള്‍നാടന്‍ ജലഗതാഗതം പുനരുജ്ജീവിപ്പിക്കുമെന്നും കോവളം നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാല്‍ നിര്‍മിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കോവളത്തിനും ബേക്കലിനും ഇടയിലുളള ഉള്‍നാടന്‍ ജലപാതയുടെ സമ്പൂര്‍ണമായ പുനരുജ്ജീവനം ഉറപ്പാക്കും. 2026ഓടെ ഇതി പൂര്‍ത്തിയാക്കും. 500 കോടി രൂപ കിഫ്ബി വഴി നല്‍കും. ഹോട്ടലുകള്‍ നിര്‍മ്മിക്കാന്‍ വായ്പകള്‍ നല്‍കും. 50 കോടി രൂപ വരെ കെഎഫ്സി വഴി വായ്പ് നല്‍കും.
വിദേശ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ നിലവില്‍ കുറവാണ്. അത് മറികടക്കാനാണ് 50 കോടി വായ്പ. തീരദേശ പാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. സ്വകാര്യ നിക്ഷേപത്തോടെ വികസനം നടപ്പിലാക്കും. പാതയോരത്ത് ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍, സൈക്ലിങ് പാര്‍ക്കുകള്‍, നടപ്പാതകള്‍ തുടങ്ങിയവ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 7 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ 25 കോടി രൂപ നല്‍കും. 20 കോടിയുടെ സഹകരണ ഭവന പദ്ധതി നടപ്പാക്കും. നഗര ഗ്രാമ പ്രദേശങ്ങളില്‍ റസിഡന്‍സ് കോംപ്ലക്സ് നിര്‍മിക്കും. ഒരു ലക്ഷം ഭവനങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ബഹുനില അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മ്മിക്കും. ഭവന വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കും. ഈ വര്‍ഷം 20 കോടി രൂപ അനുവദിക്കും.
ആള്‍താമസമില്ലാത്ത വീടുകള്‍ ടൂറിസത്തിന് നല്കുന്ന കെ ഹോം പദ്ധതി നടപ്പാക്കും. ലോക മാതൃക കടമെടുത്ത് ചെറിയ ചെലവില്‍ താമസം ഒരുക്കും. ഉടമയുടെ വരുമാനം മാത്രമല്ല ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ സുരക്ഷയും ലക്ഷ്യം വെക്കുന്ന പദ്ധതിയാണിത്. ഫോര്‍ട്ട് കൊച്ചി, കോവളം, കുമരകം എന്നിവടങ്ങളില്‍ പൈലറ്റ് പദ്ധതി നടപ്പാക്കും. റീബില്‍ഡ് കേരളയെന്ന ആശയത്തിലൂന്നി 8702.38 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്കി. 5604 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കി. വന്യജീവി ആക്രമണത്തിനും പ്രത്യേക പാക്കേജ് അനുവദിച്ചു. പ്ലാന്‍ തുകയ്ക്ക് പുറമെ 50 കോടി രൂപ നല്‍കും. അന്തരിച്ച എഴുത്തുകാരന് എം ടി വാസുദവേന്‍ നായരുടെ സ്മരണയ്ക്ക് സ്മാരകം നിര്‍മിക്കും. മലപ്പുറം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ പഠനകേന്ദ്രം നിര്‍മ്മിക്കും.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് 20 കോടി അനുവദിച്ചു. ഒരു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നിയമനം നല്‍കിയെന്നും ബജറ്റ് പ്രസംഗത്തിൽ ധനകാര്യമന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം 10000ലധികം പുതിയ തസ്തിക സൃഷ്ടിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 8293 സ്ഥിര നിയമനം നല്കി. 34859 താല്‍ക്കാലിക നിയമനവും നല്കി. മൊത്തം 43152 പേര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നല്കി.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഭൂമിയില്‍ കോവര്‍ക്കിങ് സ്പേസ് നിര്‍മിക്കാന്‍ വായ്പ നല്കി. 10 കോടി വരെ വായ്പ 5 ശതമാനം പലിശയില്‍ 90 ശതമാനവും രണ്ടു വര്‍ഷത്തിനകം ഉപയോഗിച്ചാല്‍ പലിശ ഇളവ് നല്‍കും. ആനുപാതികമായ തൊഴില്‍ സൃഷ്ടിക്കുകയും വേണം. പലിശ ഇളവിനായി 10 കോടി അനുമതിച്ചു. മുതിര്‍ന്ന പൗരന്മാര്ക്ക് സംരംഭം തുടങ്ങാന്‍ 5 കോടി അനുവദിച്ചു. ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുഭവിച്ചു. 2025 അവസാനത്തോടെ ദേശീയ പാത യാഥാര്‍ത്ഥ്യമാകും. തീരദേശ പാക്കേജിന് 75 കോടി രൂപയും നല്‍കും. മത്സ്യബന്ധന മേഖലയ്ക്ക് 295 കോടി രൂപ നല്‍കും. മത്സ്യബന്ധന തുറമുഖ വികസനം ഉള്‍പ്പെടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
പാമ്പ് കടിയേറ്റുള്ള മരണം ഇല്ലാതാക്കാന്‍ പദ്ധതി ഏര്‍പ്പെടുത്തി. പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതി നടപ്പാക്കും. 5 വര്‍ഷം കൊണ്ട് നടപ്പിലാക്കും. വന്യസംരക്ഷണ പദ്ധതി, വന്യജീവി ആക്രമണം ഇല്ലാതാക്കലും ഉള്‍പ്പെടെയുള്ള പദ്ധതിക്ക് 25 കോടി രൂപ നല്‍കും. തെരുവുനായ നിയന്ത്രണത്തിന് 2 കോടി രൂപ മാറ്റിവെക്കും. മൃഗ സംരക്ഷണത്തിന് 317.9 കോടി രൂപ ചെലവഴിക്കും. കുട്ടനാടിന് 100 കോടി നല്‍കും. ക്ഷീര വികസനത്തിന് 120.19 കോടി രൂപ. ഊര്‍ജ മേഖലയ്ക്ക് 1156.76 കോടി. കെഎസ്ഇബിയ്ക്ക് 1088.8 കോടി രൂപയും അനുവദിച്ചു. വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കും. പമ്പ് ഡാം സ്റ്റോറേജ് പദ്ധതി 100 കോടി. സാധ്യമായ ഇടങ്ങളില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കും.
കശുവണ്ടി മേഖലയ്ക്ക് 30 കോടി അനുവദിച്ചു. ഹാന്റെക്സ് പുനരുജ്ജീവിപ്പിക്കാന്‍ 20 കോടി അനുവദിച്ചു. കയര്‍ മേഖലയ്ക്ക് 107.64 കോടി രൂപ. സ്റ്റാര്‍ട്ടപ്പുകളെ സ്വയം പര്യാപ്തമാക്കാന്‍ 9 കോടി രൂപയും നല്‍കും. ഖാദി ഗ്രാമവ്യവസായത്തിന് 15.75 കോടി. ഡിജിറ്റല്‍ മേഖലയ്ക്ക് 517.64 രൂപ അനുവദിച്ചു. മുന്‍വര്‍ഷത്തെക്കാള്‍ 10 കോടി അധികമാണിത്. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയ്ക്ക് 25.81 കോടി, ഡിജിറ്റല്‍ ആര്‍ട്സ് സ്കൂള്‍ കേരളയ്ക്ക് 2 കോടി, ഡിജിറ്റല്‍ മ്യൂസിയം കേരളയ്ക്ക് 3 കോടി എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഐടി മിഷന് 134.03 കോടി അനുവദിച്ചു. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 16.85 കോടി അധികമാണ്.
കൊച്ചി മെട്രോയ്ക്ക് 289 കോടിയും കെഎസ്ആര്‍ടിസിയ്ക്ക് 178.96 കോടിയും അനുവദിച്ചു. ബസ്സുകള്‍ വാങ്ങാന്‍ സഹായിക്കും. ആധുനിക ബസുകള്‍ക്കായി 107 കോടി രൂപയും നല്‍കും. കണ്ണൂര്‍ വിമാനത്താവളത്തിന് 75.51 കോടി രൂപ നല്‍കും. അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുക വകയിരുത്തിയത്. ട്രക്കിങ്ങ് പ്രോത്സാഹിപ്പിക്കും. വനയാത്ര പദ്ധതിക്ക് 3 കോടി നല്‍കും. ടൂറിസം മേഖലയ്ക്ക് 385.02 കോടി രൂപ നല്‍കും. പൊന്മുടിയില് റോപ്പ്വേ. സാധ്യത പഠനത്തിന് 50 ലക്ഷം അനുവദിച്ചു. ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 8.92 കോടി സഹായം നല്‍കും.
കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് 34 കോടി നല്‍കും. 2021 മെയ് മാസത്തിന് ശേഷം എയ്ഡഡ് മേഖലയില്‍ 30564 അധ്യാപക നിയമനം നടത്തിയെന്ന് ധനമന്ത്രി പറഞ്ഞു. 2612 അനധ്യാപക നിയമനവും നടത്തി. എല്‍എസ്എസ് സ്കോളര്‍ഷിപ്പ് കുടിശിക നല്കി. അക്കാദമിക് മികവിന് 37.8 കോടി രൂപ
സൗജന്യ യൂണിഫോം പദ്ധതിയ്ക്ക് 150 .34 കോടി. ഉച്ചഭക്ഷണ പദ്ധതിക്ക് 402.14 കോടി രൂപ അനുവദിച്ചു. കേന്ദ്രവിഹിതത്തിന് അനുപാതികമായി സംസ്ഥാന വിഹിതമായ 150 കോടിയും പാല് മുട്ട തുടങ്ങിയവയ്ക്കുളള അധികതുക 253.14 കോടി രൂപയും ചേര്‍ന്നാണ് തുക.
ആലപ്പുഴ എറണാകുളം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആധുനിക കാത്ത് ലാബ് നിര്‍മിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹാര്‍ട്ട് ഫൗണ്ടേഷന് കാത്ത് ലാബിന് 10 കോടി രൂപ, കാന്‍സര്‍ ചികിത്സയ്ക്ക് 182.5 കോടി രൂപ, 105 ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കായി 13.98 കോടി രൂപ, സ്ട്രോക്ക് യൂണിറ്റുകള്‍ക്കായി 21 കോടിയും അനുവദിച്ചു. എല്ലാ ജില്ലാതല ആശുപത്രികളിലും സ്ട്രോക്ക് യൂണിറ്റുളള ഇന്ത്യന്‍ സംസ്ഥാനമാകും. എല്ലാ ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാകും. ഇ ഹെല്‍ത്ത് പദ്ധതിയ്ക്ക് 27.60 കോടി രൂപ നല്‍കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവയ്ക്കല്‍ സൗകര്യം ഒരുക്കും. മാധ്യമ അവാര്‍ഡുകളുടെ സമ്മാന തുക ഇരട്ടിയാക്കും. സ്വദേശാഭിമാനി കേസരി പുരസ്കാര തുക ഒന്നര ലക്ഷം രൂപയാക്കും. പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് 100 കോടി രൂപ അനുവദിച്ചു.
Latest News:
ഗ്രേറ്റ് ബ്രിട്ടൻ രൂപത വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ബൈബിൾ പാരായണം
ഷൈമോൻ തോട്ടുങ്കൽ ബർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തി...Spiritualരാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഫെബ്രുവരി 13ന് യു കെയിൽ; ഗംഭീര സ്വീകരണമൊരുക്കി ഓ ഐ സി സി (യു കെ); 13ന് ...
റോമി കുര്യാക്കോസ് യു കെ: സമരനായകനും യുവ എം എൽ യുമായ രാഹുൽ മാങ്കൂട്ടത്തിൽ ഫെബ്രുവരി 13ന് യു കെയി...Associationsബിജെപിക്കുളളിൽ വിമർശനം; അമേരിക്കൻ സൈനിക വിമാനങ്ങൾ ഇറങ്ങാൻ ഇന്ത്യ അനുമതി നൽകില്ല
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുന്ന വിമാനം ഇന്ത്യയിൽ ഇറക്കാൻ അനുമതി നൽകില്ല. ബി...Latest News'ഇസ്രയേലിനെയും അമേരിക്കയെയും ലക്ഷ്യം വെച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ';ഐസിസിക്ക് ഉപരോധം ഏർപ്പെടുത...
വാഷിങ്ടണ്‍: രണ്ടാമതും ഭരണത്തിലേറിയതിന് പിന്നാലെ കടുത്ത നടപടികള്‍ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ...Latest Newsകെഎസ്ആര്‍ടിസിക്ക് 178.98 കോടി; ആധുനിക ബസുകള്‍ക്കായി 107 കോടി രൂപ
സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസൽ ബസ് വാങ്ങാൻ 107 കോടി...Latest News‘പൊള്ളയായ ബജറ്റ്, പ്ലാൻ ബി എന്നത് പ്ലാൻ വെട്ടി കുറക്കലാണെന്ന് ഇപ്പോൾ മനസിലായി’: വി.ഡി സതീശൻ
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ...Latest Newsഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: ആദ്യവിജയം സ്വന്തമാക്കി ഇന്ത്യ; ജയം നാല് വിക്കറ്റിന്
ട്വന്റി ട്വന്റി പരമ്പര 4-1 ന് സ്വന്തമാക്കിയതിന് ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ആദ്യവിജയം ന...Latest NewsEMI ഭാരം കുറയും; അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്
അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. അടിസ്ഥാന പലിശ നിരക്ക് കാല് ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ രൂപത വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ബൈബിൾ പാരായണം ഷൈമോൻ തോട്ടുങ്കൽ ബർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മൂന്ന് നോയമ്പിനോടനുബന്ധിച്ച് ഫെബ്രുവരി ഒൻപതാം തീയതി രാത്രി ഒൻപത് മണി മുതൽ ഫെബ്രുവരി പതിമൂന്നാം തീയതി എട്ട് മണി വരെ അഖണ്ഡ ബൈബിൾ പാരായണം നടത്തുന്നു . രൂപതയുടെ പന്ത്രണ്ട് റീജിയനുകളിൽ നിന്നുമുള്ള ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ സൂം പ്ലാറ്റ്ഫോമിൽ കൂടി ഈ അഖണ്ഡ വിശുദ്ധ ഗ്രന്ഥ പാരായണത്തിൽ പങ്ക് ചേരും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ
- രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഫെബ്രുവരി 13ന് യു കെയിൽ; ഗംഭീര സ്വീകരണമൊരുക്കി ഓ ഐ സി സി (യു കെ); 13ന് കവൻട്രിയിൽ മീറ്റ് & ഗ്രീറ്റ്; 14ന് ബോൾട്ടനിൽ ഓ ഐ സി സി (യു കെ) ഓഫീസ്, പ്രിയദർശിനി ലൈബ്രറി ഉദ്ഘാടനം, 15ന് സ്റ്റോക്ക് – ഓൺ – ട്രെന്റിൽ ബാഡ്മിന്റൻ ടൂർണമെന്റ് ഉദ്ഘാടനം: രാഹുൽ പങ്കെടുക്കുന്ന പരിപാടികൾ ഇങ്ങനെ റോമി കുര്യാക്കോസ് യു കെ: സമരനായകനും യുവ എം എൽ യുമായ രാഹുൽ മാങ്കൂട്ടത്തിൽ ഫെബ്രുവരി 13ന് യു കെയിൽ എത്തും. രാഹുലിന്റെ ആദ്യ വിദേശരാജ്യ യാത്ര എന്ന പ്രത്യേകതയും യു കെ യാത്രയ്ക്കുണ്ട്. തന്റെ ഹ്രസ്വ സന്ദർശനത്തിൽ രാഹുൽ യു കെയിൽ മൂന്ന് പൊതു ചടങ്ങുകളിൽ പങ്കെടുക്കും. 13ന് കവൻട്രിയിലെ ടിഫിൻ ബോക്സ് റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിക്കുന്ന മീറ്റ് & ഗ്രീറ്റ് വിത്ത് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ആണ് യു കെയിലെ അദ്ദേഹത്തിന്റെ
- ബിജെപിക്കുളളിൽ വിമർശനം; അമേരിക്കൻ സൈനിക വിമാനങ്ങൾ ഇറങ്ങാൻ ഇന്ത്യ അനുമതി നൽകില്ല ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുന്ന വിമാനം ഇന്ത്യയിൽ ഇറക്കാൻ അനുമതി നൽകില്ല. ബിജെപിക്കുള്ളിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. മോദി – ട്രംപ് കൂടിക്കാഴ്ച കഴിയുന്നത് വരെ ഇനി തിരിച്ചയക്കൽ നടപടികൾ ഉണ്ടാകില്ലെന്നാണ് സൂചന. അതേ സമയം, അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ അമേരിക്ക തിരികെ നാട്ടിലെത്തിച്ചതിലെ മനുഷ്യത്വരഹിതമായ രീതിയെ ചോദ്യം ചെയ്ത് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചത് ക്രൂരമായ രീതിയിലെന്ന് അമേരിക്കയിൽ നിന്നെത്തിയവർ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
- ‘ഇസ്രയേലിനെയും അമേരിക്കയെയും ലക്ഷ്യം വെച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ’;ഐസിസിക്ക് ഉപരോധം ഏർപ്പെടുത്തി ട്രംപ് വാഷിങ്ടണ്‍: രണ്ടാമതും ഭരണത്തിലേറിയതിന് പിന്നാലെ കടുത്ത നടപടികള്‍ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കും ഉദ്യോഗസ്ഥര്‍ക്കും ട്രംപ് ഉപരോധം ഏര്‍പ്പെടുത്തി. കോടതിക്ക് മോശം പെരുമാറ്റമാണെന്ന് ആരോപിച്ച ട്രംപ് ഉപരോധമേര്‍പ്പെടുത്തിയ എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെച്ചു. അമേരിക്കയെയും ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയും ലക്ഷ്യം വെച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഐസിസി നടത്തുന്നുവെന്നും ഉത്തരവില്‍ വിമര്‍ശനമുണ്ട്. ഐസിസിക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റിനുമെതിരെ പുറപ്പെടുവിച്ച
- കെഎസ്ആര്‍ടിസിക്ക് 178.98 കോടി; ആധുനിക ബസുകള്‍ക്കായി 107 കോടി രൂപ സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസൽ ബസ് വാങ്ങാൻ 107 കോടി രൂപയും നീക്കിവച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. ഇലക്ട്രിക് വാഹനനങ്ങളുടെ നികുതി കൂട്ടി. 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 2025-2026 സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. ദേശീയ പാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ
![https://uukmanews.com/archives/224477](https://uukmanews.com/wp-content/uploads/2025/01/IMG-20250122-WA0165.jpg)
യുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി ഇരുപത്തിരണ്ട് ശനിയാഴ്ച ബർമിംഗ്ഹാമിൽ /
യുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി ഇരുപത്തിരണ്ട് ശനിയാഴ്ച ബർമിംഗ്ഹാമിൽ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒൻപതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിൽ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ, മുൻകൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ യുക്മ പ്രതിനിധി ലിസ്റ്റ് സമർപ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകൾക്ക് ആയിരിക്കും, രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ കുര്യൻ ജോർജ്, മനോജ് കുമാർ പിള്ള,
![https://uukmanews.com/archives/222764](https://uukmanews.com/wp-content/uploads/2024/11/3-5.jpg)
ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം; ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിൽ മത്സരിച്ച ബ്ലെസി ജോൺ വിജയിയായി.. /
ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം; ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിൽ മത്സരിച്ച ബ്ലെസി ജോൺ വിജയിയായി..
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പിആർഒ & മീഡിയ കോർഡിനേറ്റർ) ലണ്ടൻ: ആർ സി എൻ പ്രസിഡന്റായി ബിജോയ് സെബാസ്റ്റിയൻ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം. ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് മിഡ്ലാൻഡ്സ് ബോർഡ് സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്ന ബ്ലെസി ജോണ്‍ വിജയിയായി. യുക്മ, യുഎൻഎഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കമ്മറ്റികൾക്കൊപ്പം ലെസ്റ്റർ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ
![https://uukmanews.com/archives/222468](https://uukmanews.com/wp-content/uploads/2024/11/7dc389e6-7f07-4e75-81d3-ae2aecfc3c00.jpeg)
ആര്‍സിഎന്‍ ഈസ്റ്റ് മിഡ്ലാൻഡ്സ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ബ്ലെസ്സി ജോൺ; പിന്തുണയുമായി യുക്മ ദേശീയ സമിതിയും യുക്മ നേഴ്സ് ഫോറവും /
ആര്‍സിഎന്‍ ഈസ്റ്റ് മിഡ്ലാൻഡ്സ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ബ്ലെസ്സി ജോൺ; പിന്തുണയുമായി യുക്മ ദേശീയ സമിതിയും യുക്മ നേഴ്സ് ഫോറവും
അനീഷ് ജോൺ യുകെയിലെ ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് മിഡ്ലാൻഡ്സ് മേഖലാ അടിസ്ഥാനത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് മറ്റൊരു മലയാളി സ്ഥാനാര്‍ത്ഥികൂടി എത്തുകയാണ്. ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിലേക്കാണ് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്ന ബ്ലെസി ജോണ്‍ മത്സരിക്കാനെത്തുന്നത്.യുക്മ, യുഎൻഎഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കമ്മറ്റികൾക്കൊപ്പം ലെസ്റ്റർ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ നഴ്സസ് ഫോറവും ബ്ലെസ്സി ജോണിന് പിന്തുണയുമായി ഒപ്പമുണ്ട്. മുന്‍പ് റീജിയണല്‍ മത്സരങ്ങളില്‍
![https://uukmanews.com/archives/222159](https://uukmanews.com/wp-content/uploads/2024/11/IMG-20241112-WA0043.jpg)
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ യുക്മ കലണ്ടറിൻറെ പ്രകാശന കർമ്മം യുകെ മലയാളികളുടെ അഭിമാനമായ ആഷ്ഫോർഡ് എം.പി സോജൻ ജോസഫ്, പതിനഞ്ചാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടന വേദിയിൽ വെച്ച് നിർവ്വഹിച്ചു. മുൻ വർഷങ്ങളിലേത് പോലെ മൾട്ടി കളറിൽ അതിമനോഹരമായാണ് ഇക്കുറിയും യുക്മ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്ന ലിങ്കിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് തികച്ചും സൌജന്യമായി
![https://uukmanews.com/archives/221998](https://uukmanews.com/wp-content/uploads/2024/11/IMG-20241107-WA0015.jpg)
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന്
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ടിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച യുക്മ ബംപർ ടിക്കറ്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ നവംബർ 2 ന് യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനമായ പതിനായിരം പൗണ്ട് റെഡിച്ചിലെ സുജിത്ത് തോമസിന് ലഭിച്ചു.(ടിക്കറ്റ് നമ്പർ – 06387). രണ്ടാം സമ്മാനം ഒരു പവൻ ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമും (ടിക്കറ്റ് നമ്പർ –
![https://uukmanews.com/archives/221863](https://uukmanews.com/wp-content/uploads/2024/11/IMG_1746-scaled.jpeg)
click on malayalam character to switch languages