1 GBP = 105.20

ഗ​സ്സ വെടിനിർത്തൽ കരാർ 20നുമുമ്പ് –അമേരിക്ക

ഗ​സ്സ വെടിനിർത്തൽ കരാർ 20നുമുമ്പ് –അമേരിക്ക

ജ​റൂ​സ​ലം: ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ, ബ​ന്ദി മോ​ച​ന ച​ർ​ച്ച വ​ള​രെ ഗൗ​ര​വ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ക​രാ​ർ ഒ​പ്പി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും യു.​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി.​ഐ.​എ ത​ല​വ​ൻ വി​ല്ല്യം ബേ​ൺ​സ്. ഗ​സ്സ മു​ന​മ്പി​ലെ ഫ​ല​സ്തീ​നി​ക​ളും ബ​ന്ദി​ക​ളും ദു​രി​ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ന​ട​പ്പാ​ക്കേ​​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ കാ​ലാ​വ​ധി ക​ഴി​യും മു​മ്പ് വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ​വ​രു​മെ​ന്നും നാ​ഷ​ന​ൽ പ​ബ്ലി​ക് റേ​ഡി​യോ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വി​ല്ല്യം​സ് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ക​ഠി​ന​ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ന്നും നി​യു​ക്ത പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു​​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ജ​നു​വ​രി 20നു​മു​മ്പ് വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ സാ​ധ്യ​മാ​ണെ​ന്ന് വൈ​റ്റ് ഹൗ​സ് ദേ​ശീ​യ സു​ര​ക്ഷ കൗ​ൺ​സി​ൽ വ​ക്താ​വ് ജോ​ൺ കി​ർ​ബി​യും പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ചി​ല വി​ട്ടു​വീ​ഴ്ച​ക​ളും ക​ഠി​നാ​ധ്വാ​ന​വും വേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more