1 GBP = 107.22
breaking news

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (MMCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് ഫോറം സെൻ്ററിൽ…

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (MMCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് ഫോറം സെൻ്ററിൽ…

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (MMCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് (04-01-25) വിഥിൻഷോ ഫോറം സെൻ്ററിൽ നടക്കും. വൈകിട്ട് 3.30ന് രജിസ്ട്രേഷൻ ആരംഭിക്കും. കൃത്യം 4മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. പ്രാർത്ഥനാ ഗാനം ജയിൻ ജിൻറിൽ ആലപിക്കും. തുടർന്ന് സെക്രട്ടറി ജിൻറിൽ രാജ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കും. സാന്താക്ലോസ് അപ്പൂപ്പനെ എം എം സി എ കുടുംബം വേദിയിലേക്ക് സ്വാഗതം ചെയ്യും. തുടർന്ന് പ്രസിഡൻറ് സുമേഷ് രാജൻ യോഗം ഉദ്ഘാഘാടനം ചെയ്യും. മുൻ പ്രസിഡൻ്റുമാരായ ഉതുപ്പ് കെ.കെ, അലക്സ് വർഗീസ്, ജോബി മാത്യു, ബിജു പി മാണി, ആഷൻ പോൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും. ക്രിസ്തുമസ് പപ്പാ ക്രിസ്തുമസ് സന്ദേശം നൽകും. ട്രഷറർ ജയ്സൻ ഫിലിപ്പ് നന്ദി പ്രകാശിപ്പിക്കും.

തുടർന്ന് കൾച്ചറൽ കോർഡിനേറ്റർ അനിലാ കുമാരൻ്റെ നേതൃത്വത്തിൽ ഡാൻസ് സ്കൂളിലേയും കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ  അരങ്ങേറും. കലാപരിപാടികൾ 6.30ന് അവസാനിക്കുമ്പോൾ വിഭവ സമൃദ്ധമായ 3 കോഴ്സ് ക്രിസ്തുമസ് ഡിന്നർ  ചെന്നൈ ദോശ മാഞ്ചസ്റ്ററിൻ്റെ നേതൃത്വത്തിൽ ആരംഭിക്കും.

തുടർന്ന് ഐഡിയ സ്റ്റാർ സിംഗർ ആൻ്റണി ജോൺ, ചലച്ചിത്ര പിന്നണി ഗായിക ടെസ്സാ ചാവറ എന്നിവർ നയിക്കുന്ന മ്യൂസിക് നൈറ്റ് ആരംഭിക്കും.  9.30 ന് പരിപാടികൾ സമാപിക്കും.

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻറ് സുമേഷ് രാജൻ, സെക്രട്ടറി ജിൻ്റിൽ രാജ് സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

പരിപാടി നടക്കുന്ന ഹാളിൻ്റെ വിലാസം

Forum Centre, Simonsway, Wythenshawe, Manchester M22 5RX

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more