പൗരസ്ത്യ ദൈവശാസ്ത്രത്തിന്റെ സൗന്ദര്യം പരിചയപ്പെടുത്തിയ ഗ്രേറ്റ് ബ്രിട്ടൻ രൂപത ഫാമിലി ദൈവശാസ്ത്ര ക്വിസ് “ഉർഹ 2024” ശ്രദ്ധേയമായി; ഒന്നാം സമ്മാനം 3000 പൗണ്ട് ഹേ വാർഡ്സ് ഹീത്തിലെ ജോമോൻ ജോൺ, ബിബിത കെ ബേബി ദമ്പതികളുടെ നൂറൊക്കരി കുടുംബ ടീം കരസ്ഥമാക്കി.
Dec 03, 2024
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും സീറോ മലബാർ സഭയുടെ ദൈവശാസ്ത്രം കൂടുതൽ ആഴത്തിൽ പഠിപ്പിക്കുവാനും സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൾ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി നടത്തിയ ദൈവശാസ്ത്ര ക്വിസ് മത്സരം “ഉർഹാ 2024 ” മത്സരത്തിൽ ഒന്നാം സമ്മാനമായ മൂവായിരം പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റും ഹേ വാർഡ്സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷൻ അംഗങ്ങളായ ജോമോൻ ജോൺ, ബിബിത കെ ബേബി ദമ്പതികളുടെ നൂറൊക്കരി കുടുംബ ടീം കരസ്ഥമാക്കി. കഴിഞ്ഞ വർഷം നടന്ന ആരാധന ക്രമ വർഷ ക്വിസ് മത്സരത്തിലും ഒന്നാം സമ്മാനം കരസ്ഥമാക്കിയത് ഇവരാണ്. രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും മാഞ്ചസ്റ്റർ ഹോളി ഫാമിൽ മിഷൻ അംഗങ്ങളായ എബിൻ ടി ജെ, അനീറ്റ ജോസഫ് എന്നീ ദമ്പതികളുടെ തൊമ്മിതാഴെ കുടുംബ ടീമും, മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും എഡിൻബറോ സെന്റ് അൽഫോൻസാ ആൻഡ് സെന്റ് ആന്റണി മിഷൻ അംഗങ്ങളായ സാബു ജോസഫ്, ഷിനി സാബു, റോൺ മാത്യു സാബു എന്നിവരുൾപ്പെടുന്ന പുളിക്കക്കുന്നേൽ കുടുംബ ടീമും കരസ്ഥമാക്കി.
ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ വിവിധ തലങ്ങളിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കൊടുവിൽ 40 കുടുംബങ്ങൾ ആണ് ദേശീയ തലത്തിലുള്ള ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. ഇതിൽ നിന്നും യോഗ്യത നേടിയ ആറ് കുടുംബങ്ങൾ ആണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത്. റെവ ഫാ നിഥിൻ ഇലഞ്ഞിമറ്റം ആയിരുന്നു ക്വിസ് മാസ്റ്റർ ആയി മത്സരം നിയന്ത്രിച്ചത്.
മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡും, ട്രോഫിയും, സർട്ടിഫിക്കറ്റുകളും, ഫൈനൽ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കേറ്റുകളും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്തു. രൂപത പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട്, ക്വിസ് പ്രോഗ്രാം കോഡിനേറ്റർ റെവ ഡോ ബാബു പുത്തൻപുരക്കൽ, റെവ ഫാ ജെയിംസ് കോഴിമല, റെവ ഫാ ജിനു മുണ്ടുനടക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു മുരിങ്ങമറ്റത്തിൽ, ഇയർ ഓഫ് തിയോളജി കമ്മറ്റി അംഗങ്ങൾ ആയ ഡീക്കൻ ജോയ്സ് പള്ളിക്യാമാലിൽ, ഡോ. മാർട്ടിൻ തോമസ് ആന്റണി, ജൈസമ്മ ബിജോ എന്നിവരും സന്നിഹിതരായിരുന്നു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages