1 GBP = 106.18

തിരഞ്ഞെടുക്കുന്ന ഒരു വോട്ടർക്ക് പ്രതിദിനം പത്ത് ലക്ഷം ഡോളർ നൽകും; ട്രംപ് അനുകൂലർക്ക് മസ്കിൻ്റെ ഗോൾഡൻ സമ്മാനം

തിരഞ്ഞെടുക്കുന്ന ഒരു വോട്ടർക്ക് പ്രതിദിനം പത്ത് ലക്ഷം ഡോളർ നൽകും; ട്രംപ് അനുകൂലർക്ക് മസ്കിൻ്റെ ഗോൾഡൻ സമ്മാനം

വാഷിങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് ആവേശം പകരാന്‍ വാഗ്ദാനവുമായി ടെക് ഭീമന്‍ ഇലോണ്‍ മസ്‌ക്. പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു വോട്ടര്‍ക്കാണ് മസ്‌കിന്റെ കോടികള്‍ വിലമതിക്കുന്ന സമ്മാനം ലഭിക്കുക.

നവംബറിലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ വോട്ടര്‍ക്ക് പ്രതിദിനം പത്ത് ലക്ഷം ഡോളര്‍ രൂപ നല്‍കുമെന്നാണ് മസ്‌കിന്റെ വാഗ്ദാനം. മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് പിന്തുണ നല്‍കാന്‍ മസ്‌ക് രൂപീകരിച്ച അമേരിക്ക പിഎസി പ്രചാരണ ഗ്രൂപ്പിന്റെ ഭരണഘടനാ അനുകൂല ഹര്‍ജിയില്‍ ഒപ്പിടുന്ന വോട്ടര്‍മാരിലൊരാള്‍ക്കായിരിക്കും ഈ സഹായം ലഭിക്കുക. ഒപ്പിടുന്ന വോട്ടര്‍മാരില്‍ ഒരാളെ മാനദണ്ഡമൊന്നുമില്ലാതെയായിരിക്കും തിരഞ്ഞെടുക്കുക.

ഉദാഹരണമെന്ന രീതിയില്‍ ശനിയാഴ്ച രാത്രി ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വെച്ച് ഒരാള്‍ക്ക് ആദ്യത്തെ ലോട്ടറി സ്‌റ്റൈല്‍ ചെക്ക് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പില്‍ ട്രംപ് വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമാണ് മസ്‌കിന്റേത്.

എന്നാല്‍ മസ്‌കിന്റെ ഓഫര്‍ പിന്നില്‍ നിയമസാധുതയുണ്ടോയെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് നിയമ വിഗദ്‌നായ റിക്ക് ഹേസന്‍ മസ്‌കിന്റെ വാഗ്ദാനം പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് പറഞ്ഞു. മസ്‌കിന്റെ തന്ത്രം ആശങ്കപ്പെടുത്തുന്നതാണെന്ന് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെ പിന്തുണക്കുന്ന പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപിറോയും അറിയിച്ചു.

വോട്ട് ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷനോ വോട്ട് ചെയ്യുന്നതിനോ വേണ്ടി പണം നല്‍കുന്നതോ, വാഗ്ദാനം ചെയ്യുകയോ, അത് വാങ്ങുകയോ ചെയ്യുന്നത് 10,000 ഡോളര്‍ പിഴയോ അഞ്ച് വര്‍ഷം തടവോ ചുമത്താനുള്ള കുറ്റമാണെന്ന് ഫെഡറല്‍ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ സ്വിങ് സ്റ്റേറ്റില്‍ നിന്നും ഹര്‍ജിയില്‍ ഒപ്പു വെക്കുന്ന വോട്ടര്‍ക്ക് 47 ഡോളര്‍ നല്‍കാമെന്ന് മസ്‌ക് വാഗ്ദാനം നല്‍കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more