1 GBP = 107.38
breaking news

വിൽഷെയർ മലയാളി അസ്സോസ്സിയേഷന്‍ ഓണാഘോഷവും ഇരുപതാം വാർഷികവും ഈ വരുന്ന ഞായറാഴ്ച സെപ്റ്റംബർ 29-ന്

വിൽഷെയർ മലയാളി അസ്സോസ്സിയേഷന്‍ ഓണാഘോഷവും ഇരുപതാം വാർഷികവും ഈ വരുന്ന ഞായറാഴ്ച സെപ്റ്റംബർ 29-ന്

രാജേഷ് നടേപ്പിള്ളി, മീഡിയ കോർഡിനേറ്റർ

സ്വിൻഡൻ : വിൽഷെയർ മലയാളി അസ്സോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളും അസോസിയേഷന്റെ 20-)0 വാർഷികാഘോഷവും ഈ വരുന്ന ഞായറാഴ്ച സെപ്റ്റംബർ 29-ന് വിവിധ പരിപാടികളോടെ സ്വിൻഡൻ മെക്ക ഓഡിറ്റോറിയത്തിൽ നടക്കും. സ്വിൻഡൻ മേയർ ഇമിത്യാസ് ഷെയ്ക് , യുകെ മിനിസ്റ്റർ ഓഫ് ജസ്റ്റിസ് ഹെയ്‌ദി അലക്സാണ്ടർ, ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലർ സജീഷ് ടോം, Fr സജി നീണ്ടൂർ എന്നിവർ വിശിഷ്ടതിഥികളായെത്തും.

രാവിലെ 9:30 മണിക്ക് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക പരിപാടികളോടെ ആരംഭിക്കുന്ന പരിപാടികൾക്കുശേഷം വിഭവ സമൃദ്ധമായ ഓണസദ്യ, തുടർന്ന് മാവേലിയെവരവേല്‍ക്കൽ, പുലികളി, പൊതുസമ്മേളനം, അസോസിയേഷന്റെ 20-)o വാർഷിക സുവനീർ അനാച്ഛാദനം, തുടർന്ന് ഭാരതത്തിന്റെ സാംസ്കാരികതയെ വിളിച്ചോതുന്ന കലാനടനം ‘ഭാരതോത്സവ് ‘, തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം, അതിനെത്തുടർന്ന് വിവിധ കാറ്റഗറികളിലായി കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരുടെ സംഗീത നൃത്ത കലാ വിസ്മയങ്ങള്‍ കോൽകളി തുടങ്ങി ഒട്ടനവധി ഇനങ്ങളാണ് ഇത്തവണത്തെ ആഘോഷ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പരിപാടികള്‍ പ്രൗഢഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ്‌മോൻ മാത്യു, സെക്രട്ടറി പ്രദീഷ് ഫിലിപ്പ്, ട്രെഷറർ സജി മാത്യു എന്നിവർ അറിയിച്ചു. പരിപാടിയുടെ മുഘ്യ സ്പോൺസേർസ് ആയി Infinity Financials Ltd., Viswas-Home of Indian Groceries, Ealoor Consultancy Ltd, Mattanchery Caterers, Grand Bazar Super Market – Gorse Hill, എന്നിവരാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more