1 GBP = 107.38
breaking news

യു കെ യിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം മഹോത്സവം സംഘടിപ്പിക്കുന്നു.

യു കെ യിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം മഹോത്സവം സംഘടിപ്പിക്കുന്നു.

രാജേഷ് നടേപ്പിള്ളി

സൗത്താംപ്റ്റൺ: യു കെ യിലെ മുത്തപ്പൻ സേവ സമിതിയുടെ ആഭിമുഖ്യത്തിൽ 2024 ജൂൺ മാസം 15 മുതൽ 23 വരെ സൗത്താംപ്റ്റൺ, സ്വിണ്ടൻ, മാഞ്ചസ്റ്റർ, യോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ മുത്തപ്പൻ വെള്ളാട്ടം മഹോത്സവം സംഘടിപ്പിക്കും എന്ന് സംഘാടകർ അറിയിച്ചു.

ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥലങ്ങളിൽ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടി പ്രശസ്തനായ ജയൻ പെരുവണ്ണാനും സംഘവും ആണ് മുത്തപ്പൻ വെള്ളാട്ടം അവതരിപ്പിക്കുന്നതിനായി നാട്ടിൽ നിന്നും യു കെ യിലേക്ക് എത്തിച്ചേരുന്നത്. ഉത്തരമലബാറിലെ പ്രശസ്തമായ പറശ്ശിനിക്കടവിൽ കെട്ടിയാടുന്ന മുത്തപ്പൻ വെള്ളാട്ടത്തിന്റെ എല്ലാ ചടങ്ങുകളോടെയും ആയിരിക്കും ഇവിടെയും ചടങ്ങ് നടക്കുക.

വെള്ളാട്ടം കാണാൻ എത്തുന്ന എല്ലാവർക്കും പാറശ്ശിനിക്കടവിൽ ലഭിക്കുന്നത് പോലെ പയർ വേവിച്ചതും തേങ്ങയും പ്രസാദമായി നൽകുമെന്നും, ആദ്യമായിട്ടാണ് യു കെ യിൽ മുത്തപ്പൻ വെള്ളാട്ടം സംഘടിപ്പിക്കുന്നത് എന്നും ഈ അവസരം എല്ലാ ഭക്തജനങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം എന്നും സംഘാടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more