1 GBP = 107.38
breaking news

ബർട്ടൻ ഓൺ ട്രെന്റിൽ മരണമടഞ്ഞ ജെറീന ജോർജ്ജിന് യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകി

ബർട്ടൻ ഓൺ ട്രെന്റിൽ മരണമടഞ്ഞ ജെറീന ജോർജ്ജിന് യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകി

ബർട്ടൻ ഓൺ ട്രെന്റിൽ മരണമടഞ്ഞ ജെറീന ജോർജ്ജിന് യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകി. ബർട്ടൻ ഓൺ ട്രെന്റിലാണ് ജെറീനയെ അവസാനമായി ഒരു നോക്ക് കാണുവാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പേർ ഒഴുകിയെത്തിയത്. യുക്മയ്ക്ക് വേണ്ടി ദേശീയ ട്രഷറർ ഡിക്സ് ജോർജ്ജ്, വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസ്, ഹംബർ ആൻഡ് യോർക്ക്‌ഷെയർ റീജിയണൽ സെക്രെട്ടറി അമ്പിളി സെബാസ്റ്റ്യൻ മാത്യൂസ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

ബർട്ടൻ ഓൺ ട്രെന്റ് മലയാളി അസോസിയേഷൻ യുക്മ പ്രതിനിധികളായ ഷാജോ ജോസ്, ബിനു എലിയാസ് എന്നിവരും അസോസിയേഷൻ പ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധിപേരാണ് ജെറീന ജോർജ്ജിന് അന്തിമോപചാരമർപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കാൻ രംഗത്തുണ്ടായിരുന്നത്. സംസ്കാരം അങ്കമാലിയിലാണ് നടക്കുക. നാളെ മൃതദേഹം വിമാനമാർഗ്ഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ബർട്ടൻ ഓൺ ട്രെന്റ് ആദ്യകാല പ്രവാസിയായ ജോർജ് വറീദ്, റോസിലി ജോർജ് എന്നിവരുടെ ഇളയ മകൾ ജെറിന ജോർജ് (പൊന്നു 25 വയസ് ) മെയ് നാലിന് വൈകുന്നേരം ഒൻപത് മണിയോടുകൂടെ സ്വഭാവനത്തിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്നാണ് മരണമടഞ്ഞത്. അങ്കമാലി പാലിശേരി വെട്ടിക്കയിൽ കുടുംബാംഗമാണ് ജോർജ്. യു കെ യിലെ പ്രശതമായ ടാക്സ് അഡ്വൈസറി കമ്പനി യായ ബീ ഡി ഓ, നോട്ടിംഗാമിൽ ചാർട്ടേഡ് അക്കൗണ്ടന്റ് / സീനിയർ ടാക്സ് അഡ്വൈസർ ആയി ജോലി നോക്കുകയായിരുന്നു ജെറീന ജോർജ്ജ്. സഹോദരങ്ങൾ മെറീന ലിയോ, അലീന ജോർജ്, സഹോദരി ഭർത്താവ് ലിയോ തോലത്ത്, സ്ക്രൺത്രോപ്പ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more