1 GBP = 107.38
breaking news

അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികളുടെ അന്ത്യയാത്രാമൊഴി

അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികളുടെ അന്ത്യയാത്രാമൊഴി

ലണ്ടൻ: ലണ്ടനിലെ ഹാർലോയിൽ മരണമടഞ്ഞ അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികൾ യാത്രാ മൊഴിയേകും. അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ ഗൃഹനാഥനാണ് അരുൺ. ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നേഴ്‌സായി ജോലി ചെയ്ത് വരികയെയാണ് അന്ത്യം സംഭവിച്ചത്. ഹാർലോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഈ വരുന്ന ശനിയാഴ്ച 4th മെയ് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ ഒന്നര മണി വരെയാണ് പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്.

അസോസിയേഷൻ തന്നെ ഇതിനായുള്ള ക്രമീകരണങ്ങളും നിർദ്ദേശങ്ങളും നല്കിക്കഴിഞ്ഞിയിട്ടുണ്ട്.

അഡ്രസ്: സെന്റ് തോമസ് മോർ ചർച്ച് ഹാൾ, ഹാർലോ,
CM20 1TN

  • 12 pm- പ്രാർഥനകളോടെ പൊതു ദർശനത്തിന് എസ്സെക്സ് ഹിന്ദു സമാജം നേതൃത്വം നൽകും
  • 1:30 PM പൊതുദർശനം അവസാനിക്കുന്നതായിരിക്കും

ശേഷം അനുശോചന സന്ദേശം അറിയിക്കുവാനുള്ള സമയം ആണ് ക്രമീകരിച്ചിരിക്കുന്നത്

ശ്രേധിക്കേണ്ട കാര്യങ്ങൾ

  • ഹാളിന്റെ പാർക്കിംഗ് സ്ഥലത്ത് പാർക്കിംഗ് അനുവദിച്ചിട്ടില്ല ഡ്രോപ്പ് ഓഫ് മാത്രം ആയിരിക്കും ഉണ്ടായിരിക്കുക
  • ഹാർലോ മലയാളി അസോസിയേഷൻ പ്രവർത്തകരെ വരുന്നവരുടെ സഹായത്തിനായി വിന്യസിച്ചിട്ടുണ്ടാകും ക്രമീകൃതമായ നടത്തിപ്പിന് അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാവുന്നതാണ്

അരുണിന്റെ കുടംബത്തിനായി നിങ്ങൾ നൽകുന്ന സഹായ സഹകരണങ്ങൾക്ക് ഒരിക്കൽ കൂടെ നന്ദി അറിയിച്ച് കൊള്ളുന്നു

HMA കമ്മിറ്റിക്ക് വേണ്ടി

ജോബ് കുരുവിള , സെക്രട്ടറി

ഏപ്രിൽ 18 ന് നമ്മിൽ നിന്നും അകാലത്തിൽ വേർപിരിഞ്ഞ് പോയ അരുൺ എൻ കുഞ്ഞപ്പന്റെ (35) കുടുംബത്തെ സഹായിക്കുവാൻ കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം യുക്മ ചാരിറ്റി ഫൌണ്ടേഷനും (UCF) ഹാർലോ മലയാളി അസ്സോസ്സിയേഷനും (HMA) ചേർന്ന് ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു. ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളുമായി യുകെയിലെത്തിയ അരുൺ തികച്ചും അപ്രതീക്ഷിതമായി വേർപിരിഞ്ഞതിന്റെ ആഘാതത്തിലായ ഭാര്യ ലേഖയെയും 6, 4 വയസ്സ് പ്രായമുള്ള കുട്ടികളെയും സഹായിക്കുവാനാണ് യുക്മയും ഹാർലോ മലയാളി അസ്സോസിയേഷനും രംഗത്തെത്തിയത്.

ഏകദേശം ഒരു വർഷം മുൻപ് മാത്രം ഹാർലോയിലെ പ്രിൻസ് അലക്സാന്ദ്ര ഹോസ്പിറ്റലിൽ നഴ്സായി ജോലിക്കെത്തിയ അരുണിന്റെ ഭാര്യയും കുഞ്ഞുങ്ങളും യുകെയിൽ എത്തിയിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി.

https://www.gofundme.com/f/repartition-of-arun?utm_campaign=p_lico+share-sheet-first-launch&utm_medium=copy_link&utm_source=customer

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more