1 GBP = 106.80
breaking news

‘ലിയോ’ ആദ്യ ഷോ 9 മണിക്കു തന്നെ; നിലപാടിൽ ഉറച്ച് തമിഴ്നാട് സര്‍ക്കാര്‍

‘ലിയോ’ ആദ്യ ഷോ 9 മണിക്കു തന്നെ; നിലപാടിൽ ഉറച്ച് തമിഴ്നാട് സര്‍ക്കാര്‍

തമിഴ്‌നാട്ടിൽ വിജയ് ചിത്രം ലിയോയ്ക്ക് പ്രത്യേക പ്രദർശനമില്ല. തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചു.നേരത്തെ ലിയോയ്ക്ക് രാവിലെ 7 മണി സ്പെഷ്യല്‍ ഷോ അനുവദിക്കാമോയെന്ന് പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് ചെന്നൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ രാവിലെ 7 മണിക്ക് ആദ്യ ഷോ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പുതുച്ചേരിയില്‍ രാവിലെ 7 മണിക്ക് ആദ്യ ഷോ അനുവദിച്ചിട്ടുണ്ടെന്ന നിര്‍മ്മാതാക്കളുടെ വാദം സര്‍ക്കാര്‍ അംഗീകരിച്ചില്ല. മുൻ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചത്.

നിലവില്‍ തമിഴ്നാട്ടില്‍ വിജയ് ചിത്രം ലിയോയുടെ ആദ്യ ഷോ സമയം രാവിലെ 9 മണി ആയിരിക്കും. രാവിലെ 9നും പുലർച്ചെ 5നും ഇടയിൽ 5 ഷോ നടത്താന്‍ സര്‍ക്കാര്‍ അനുമതി നേരത്തെ നല്‍കിയിരുന്നു. ഇതില്‍ ഇളവ് തല്‍ക്കാലം നല്‍കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

അതേസമയം പുതുച്ചേരിയിലെ തിയറ്ററുകളിൽ രാവിലെ 7ന് പ്രത്യേക പ്രദർശനം കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. അതേസമയം കേരളത്തിൽ പുലർച്ചെ 4ന് പ്രദർശനമുണ്ടാകും. 4:00- 7.15 Am – 10 .30 Am – 2:00 Pm – 5.30 Pm – 9:00 PM – 11.59 Pm എന്നിങ്ങനെയാണ് കേരളത്തിലെ ആദ്യദിന ഷോ സമയക്രമം. ഒരു ദിവസം ഏഴ് ഷോകളെന്ന തരത്തിലാണ് പ്രദർശനം ഉണ്ടാകുക.

തമിഴ്നാട്ടിൽ പുലർച്ചെയുള്ള ഫാൻസ് ഷോകൾ ഇല്ലാത്തതിനാൽ കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ തിയറ്ററുകളിൽ വലിയ തിരക്ക് തന്നെ പ്രതീക്ഷിക്കാം. ഉത്തരേന്ത്യയിൽ രാവിലെ 11.30 മണി മുതലാണ് ഷോ ഉണ്ടാവുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more