1 GBP = 108.77
breaking news

‘അണികൾ സമാധാനം നിലനിർത്തണം, പോരാട്ടം ഭരണഘടനയുടെ വഴിയിലൂടെ’; ചന്ദ്രശേഖർ ആസാദ്

‘അണികൾ സമാധാനം നിലനിർത്തണം, പോരാട്ടം ഭരണഘടനയുടെ വഴിയിലൂടെ’; ചന്ദ്രശേഖർ ആസാദ്

രാജ്യത്തുടനീളമുള്ള അണികൾ സമാധാനം നിലനിർത്തണമെന്ന് അഭ്യർത്ഥിച്ച് ഉത്തരപ്രദേശിൽ വെടിയേറ്റ് ചികിത്സയിലുള്ള ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. പെട്ടെന്നുള്ള ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. രാജ്യത്തുടനീളമുള്ള അനുഭാവികളോട് സമാധാനം നിലനിർത്താൻ അഭ്യർത്ഥിക്കുകയാണ്. ഞങ്ങളുടെ പോരാട്ടം ഭരണഘടനയുടെ വഴിയിലൂടെയായിരിക്കും എന്നും അദ്ദേഹം അറിയിച്ചു.

അപകടനില തരണം ചെയ്ത ചന്ദ്രശേഖർ ആസാദ് സുഖം പ്രാപിക്കുകയാണെന്നും പരിശോധനകൾ പൂർത്തിയാക്കിയാൽ ഇന്ന് ഡിസ്ചാർജ് ചെയ്യാൻ സാധിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വെടിവെപ്പിന് പിന്നിലുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും സഹരൻപൂർ എസ്പി അഭിമന്യു മംഗ്ലിക് പറഞ്ഞു.

ഇന്നത്തെ രാത്രിയോടെയാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമമുണ്ടായത്. ഉത്തര്‍പ്രദേശില്‍ വച്ചാണ് ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റത്. ആസാദ് സഞ്ചരിച്ച കാറിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഹരിയാന നമ്പര്‍ പ്ലേറ്റിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ വച്ചാണ് സംഭവം നടന്നത്. കാറിന്റെ മുന്‍വശത്തെ ഡോറിലും അദ്ദേഹത്തിന്റെ സീറ്റിന്റെ വശത്തും വെടിയുണ്ട തുളച്ച് കയറിയ പാടുകളുണ്ട്. ആസാദ് വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. ഒരു പൊതുപരിപാടിയ്ക്ക് പോകുന്നതിനിടെയായിരുന്നു ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more