വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ യൂ കെ യിലെ മലയാളികൾക്ക് മാതൃകയായി മാറിയ ശ്രിമതി പ്രതിഭ കേശവൻ ഹൃദയാഘാതം മൂലം മരണപ്പെട്ട വാർത്ത ഞെട്ടലോടെയാണ് മലയാളി സമൂഹം ഉൾക്കൊണ്ടത്.
നാട്ടിൽ നിന്നും ഭർത്താവിനെയും കുഞ്ഞുങ്ങളെയും യൂകെയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു പ്രതിഭയുടെ ആകസ്മികമായ വേർപാട്.
അടുത്ത കാലത്ത് യൂകെയിൽ പ്രവാസിയായി എത്തിയ ഒരമ്മയുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നപ്പോഴും അവലംബർക്ക് സദാ പുഞ്ചിരിയോടെ സഹായഹസ്തവുമായി ഓടിയെത്തിയിരുന്ന വ്യക്തിയായിരിന്നു പ്രതിഭ. കേംബ്രിഡ്ജിലും സമീപ പ്രദേശങ്ങളിലും പുതുതായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ആശ്രയമായിരുന്നു പ്രതിഭ.
സ്വന്തം ചിലവിൽ പ്രതിഭ ഏറ്റെടുത്തു നടത്തിയിരുന്ന രണ്ടു കുട്ടികളുടെ പഠനം, ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഭവന നിർമ്മാണം എന്നിവയെല്ലാം പകുതി വഴിക്ക് ഉപേഷിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് സുഹൃത്തുക്കൾ.
യൂകെയിൽ പൊതുവായും, പ്രത്യേകിച്ച് ശരാശരിയിലും ഏറെ ഉയർന്ന ജീവിത ചിലവുള്ള കേംബ്രിഡ്ജ് നഗരത്തിൽ പുതുതായി എത്തുന്ന, പ്രത്യകിച്ച് ഒരാളുടെ വരുമാനം മാത്രമുള്ള കുടുംബങ്ങൾ ഏറെ കഷ്ടപ്പെടുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്.
ജീവിതച്ചെലവ് ഏറിയ നിലവിലെ സാഹചര്യവും, കുടുംബത്തെ യുകെയിൽ എത്തിക്കുന്നതിന് വേണ്ടി വരുന്ന ഭാരിച്ച ചിലവുകൾ വഹിക്കുന്നതിനു വേണ്ടിയും പ്രതിഭ NHS പെൻഷനിൽ നിന്നും അടുത്തയിടെ പിന്മാറിയിരുന്നു. ഇതു മൂലം പരേതയുടെ കുട്ടികൾക്ക് കാര്യമായ ആനുകൂല്യം ജോലിസ്ഥലത്തു നിന്നും ലഭിക്കുകയില്ല.
പരേതയുടെ കുട്ടികളെ സഹായിക്കാൻ സുമനസ്സ്കരും സുഹൃത്തുക്കളും ചേർന്ന് തുടങ്ങിയ സഹായനിധിയിലേക്ക് എല്ലാ സുമനസ്സുകളുകളുടെയും സഹായം അഭ്യർത്ഥിക്കുന്നു. താൽപര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സഹായനിധിയിലേക്ക് സംഭാവന ചെയ്യാൻ സാധിക്കും. മലയാളി സമൂഹത്തിന്റെ സഹായ സഹകരണങ്ങൾ വിനീതമായി അഭ്യർത്ഥിക്കുന്നു.
https://gofund.me/4f13b99c
click on malayalam character to switch languages