1 GBP = 106.56
breaking news

ഒരു ക്രിമിനലിനെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തു, പ്രതി വാദിയല്ല; പൊലീസിനെതിരെ വി ഡി സതീശൻ

ഒരു ക്രിമിനലിനെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തു, പ്രതി വാദിയല്ല; പൊലീസിനെതിരെ വി ഡി സതീശൻ

ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന് വീഴ്ച് സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗുരുതരമായ കുറ്റകരമായ അനാസ്ഥയാണ് നടന്നത്. സന്ദീപിന്റെ കൈ പോലും കെട്ടാതെയാണ് പരിശോധനക്ക് എത്തിച്ചത്. ഒരു ക്രിമിനലിനെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തു. പ്രതി വാദിയല്ല. ക്രിമിനൽ. വന്ദനയുടെ വീട്ടിലെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ.

പൊലീസ് പുതിയ തിരക്കഥ തയ്യാറാക്കുകയാണ്. അവരുടെ ഭാ​ഗത്തുനിന്ന് അനാസ്ഥയുണ്ടാവുകയായിരുന്നു. മന്ത്രിയുടെ പരാമർശം മുറിയുടെ ആഴം കൂട്ടുന്നതായിരുന്നു. മന്ത്രി എന്ത് അടിസ്ഥാനത്തിൽ ആണ് പരിചയക്കുറവാണെന്ന് പറഞ്ഞത്. പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തും.

കേരളത്തിലെ ആശുപത്രികളിൽ ഭീതിയോടെയാണ് ആരോഗ്യവകുപ്പിലെ ജോലിക്കാർ ജോലി ചെയ്യുന്നത്. ആരോഗ്യമന്ത്രി പരിചയക്കുറവ് എന്ന് പറയുന്ന തരത്തിലേക്ക് തരംതാഴതായിരുന്നു. വീണ ജോർജ് അവരുടെ സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം. സംഭവത്തെ പൊലീസ് ഉദ്യോഗസ്ഥർ ന്യായീകരിക്കുന്നത് വിചിത്രമായാണെന്നും സതീശൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more