1 GBP = 104.15
breaking news

പ്രശസ്ത സംഗീതജ്ഞൻ പീറ്റർ മാഷെന്ന ലെസ്ലി പീറ്റർ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞൻ പീറ്റർ മാഷെന്ന ലെസ്ലി പീറ്റർ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞൻ പീറ്റർ മാഷെന്ന ലെസ്ലി (81) പീറ്റർ അന്തരിച്ചു. വയനിലിനും ഗിത്താറിലും ആയിരക്കണക്കിന് വിദ്യാർത്ഥികളെ പരിശീലിപ്പിച്ച അധ്യാപകനാണ്. സ്റ്റീഫൻ ദേവസി, മനോജ് ജോർജ് എന്നിവരടക്കം പല പ്രമുഖരുടേയും ആദ്യകാല ഗുരുവാണ്. കേരള സംഗീത നാടക അക്കാദമി അവാർഡ് അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

ഗായകൻ ഉണ്ണിമേനോനൊപ്പം വിദേശ രാജ്യങ്ങളിൽ നിരവധി പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. ബാലൻ കെ.നായരും കുതിരവട്ടം പപ്പുവും കുഞ്ഞാണ്ടിയും വേഷമിട്ട ദേശപോഷിണി നാടകങ്ങളുടെ അണിയറയിൽ പീറ്റർ ലെസ്ലി ഉണ്ടായിരുന്നു.ഡോളിയാണ് ഭാര്യ, ലാനി, ലീന ലിൻസി എന്നിവരാണ് മക്കൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more