1 GBP = 109.00
breaking news

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന് ഇന്ന് നിര്‍ണായകം: ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന് ഇന്ന് നിര്‍ണായകം: ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇന്ന് അന്തിമ വിധി. പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

കേസില്‍ പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു. സാമൂഹിക വിമര്‍ശനമാണ് താന്‍ നടത്തിയതെന്നായിരുന്നു പി സി ജോര്‍ജിന്റെ വാദം. എന്നാല്‍ പി സി ജോര്‍ജ് പലയിടങ്ങളിലും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുവെന്നുള്‍പ്പെടെ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. പിസി ജോര്‍ജ് വെണ്ണലയില്‍ നടത്തിയ പ്രസംഗം തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിശോധിച്ചിരുന്നു. ഓണ്‍ലൈന്‍ ചാനലില്‍ വന്ന പ്രസംഗത്തിന്റെ പകര്‍പ്പാണ് കോടതി വിശദമായി പരിശോധിച്ചത്. പി സി ജോര്‍ജിന്റെ മകനും അഭിഭാഷകനുമായ ഷോണ്‍ ജോര്‍ജാണ് പി.സി ജോര്‍ജിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചിട്ടില്ലെന്നും, വസ്തുതകള്‍ പരിഗണിക്കാതെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതെന്നും ഹര്‍ജിയില്‍ പിസി ജോര്‍ജ് പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more