കോവിഡ് പ്രതിസന്ധിയിൽ മലയാളി നേഴ്സുമാർക്കൊരു കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം…
Dec 27, 2021
സാജൻ സത്യൻ
(യുക്മ ദേശീയ ജോയിൻ്റ് സെക്രട്ടറി)
ഒമൈക്രോൺ വകഭേദം യുകെയിൽ കൂടിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ മലയാളി നേഴ്സുമാർക്കൊരു കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം. അനേകം മലയാളി നേഴ്സുമാർ കോവിഡ് പോസിറ്റീവ് ആയി ഐസൊലേഷനിൽ ആയിരിക്കുന്ന ഈ സാഹചര്യത്തിലാണ് യുക്മ നഴ്സസ് ഫോറം എൻ എച്ച് എസുമായി സഹകരിച്ച് സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
അനേകം മലയാളി നേഴ്സുമാർ, പ്രത്യേകിച്ച് അടുത്തകാലത്ത് യുകെ യിൽ എത്തിയിട്ടുള്ള മലയാളി നേഴ്സ്മാർക്ക് ഈ സേവനം ഉപയോഗിക്കാം. കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾ, ജോലി സ്ഥലത്തെ മാനസിക സമ്മർദ്ദങ്ങൾ, കോവിഡ് പോസിറ്റീവ് ആയി ഐസൊലേറ്റ് ചെയ്യുന്നവർക്കുള്ള അവശ്യ സാധനങ്ങൾ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളിൽ വേണ്ട മാർഗനിർദ്ദേശങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഇതൊരു അത്യാവശ്യ സർവീസ് അല്ല. എല്ലാ ആരോഗ്യപരമായ അത്യാവശ്യങ്ങൾക്കും 111/ 999 നമ്പറുകളിൽ ബന്ധപ്പെടുക.
യുകെയിൽ വരുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, യുകെയിലെ ആരോഗ്യ സംവിധാനം, എച്ച്.ആർ സമ്പന്ധമായ സംശയങ്ങൾ, കരിയർ ഓപ്പർച്ചുണിറ്റീസ് ഇൻ യുകെ തുടങ്ങി വിഷയങ്ങളിൽ ഈ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വെബ്ബിനാറുകളും വരും ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ യുക്മ നഴ്സസ് (UNF) ന്റെ ഫെയ്സ്ബുക് ഗ്രൂപ്പ്/ ട്വിറ്റെർ പേജുകൾ വഴി അറിയിക്കുന്നതാണ്.
മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ ആവശ്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages